ചികിത്സാ പ്രതിസന്ധി; കിടക്ക നിറഞ്ഞ് കൊവിഡ് രോഗികള്‍; ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം
തിരുവനന്തപുരം: നാലാം ദിനവും നാല്‍പതിനായിരം കടന്ന് കൊവിഡ് കുതിക്കുമ്പോള്‍ ഇന്ന് വീണ്ടും കൊവിഡ് അവലോകന യോഗം. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ മൂന്നാം തരംഗം രാജ്യത്ത് മൂര്‍ധന്യത്തിലെത്തുമെന്ന മുന്നറിയിപ്പിനിടെകൂടിയാണ് യോഗം. രാജ്യത്ത് ലക്ഷണമില്ലാത്ത രോഗികള്‍ പരിശോധന നടത്തുന്നില്ല. ഇവര്‍ സ്വതന്ത്രസഞ്ചാരം നടത്തുന്നത് വ്യാപനത്തോത് ഇനിയും വര്‍ധിപ്പിക്കുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു. രണ്ടാം തരംഗത്തെ അപേക്ഷിച്ച് കേസുകളില്‍ ക്രമാതീതമായ വര്‍ധന ഇനിയുണ്ടാകുമെന്നും മദ്രാസ് ഐ.ഐ.ടി.യുടെ പഠനം വ്യക്തമാക്കുന്നു.
സംസഥാനത്ത് നിലവിലെ നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ മതിയോ, കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ തുറക്കേണ്ടതുണ്ടോ, കൊവിഡ് ബ്രിഗേഡ് നിയമനം വേഗത്തിലാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ഇന്നത്തെ അവലോകന യോഗം ചര്‍ച്ച ചെയ്യും. ജില്ലകളിലെ വ്യാപനത്തോത് കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അധികാരം ജില്ലാ ഭരണകൂടങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
അതേ സമയം കേരളത്തിലെ ആശുപത്രികളില്‍ പ്രതിസന്ധി പ്രകടമായി തുടങ്ങിയിട്ടുണ്ട്. തിരുവനന്തപും മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗികളെകൊണ്ട് കിടക്കകള്‍ നിറഞ്ഞു. കോഴക്കോട്ടും പ്രതിസന്ധി രൂക്ഷമായിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ കിടക്കകള്‍ വളരെ കുറവായിരിക്കുകയാണ്. അതേ സമയം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വീണ്ടും കൊവിഡ് രോഗം പിടിപെടുന്നതും പ്രശ്‌നം വഷളാക്കുന്നുണ്ട്.
എറണാകുളത്തും പ്രതിസന്ധി രൂപപ്പെടാന്‍ സാധ്യതയേറി. ഇവിടെ ഇന്നലെമാത്രം പതിനൊന്നായിരത്തിനുമുകളിലാണ് പ്രതിദിന രോഗികള്‍. സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പി സമയം അടക്കം ക്രമീകരിച്ച് കൂടുതല്‍ ഡോക്ടര്‍മാരെ കൊവിഡ് ചികില്‍സക്കായി നിയോഗിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 1,55,536 വര്‍ധനവാണ് ഉണ്ടായത്. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ വന്‍ വര്‍ധനയാണുണ്ടായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."