ഖത്തറിൽ തൊഴിൽ വിപണിയിൽ സ്ത്രീ പങ്കാളിത്തം വർദ്ധിക്കുന്നതായി ഐ.എം.എഫ് റിപ്പോർട്ട്
ദോഹ: കഴിഞ്ഞ ദശകത്തില്‍ ജി.സി.സി രാജ്യങ്ങളിലെ തൊഴില്‍ വിപണിയിലെ സ്ത്രീ പങ്കാളിത്തം അഞ്ച് ശതമാനം വര്‍ധിച്ചതായി ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്. ഖത്തര്‍, ഒമാന്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ ആണ് ഇതില്‍ വലിയ പങ്കാളിത്തം വഹിച്ചിരിക്കുന്നത്.
സ്ത്രീകളെ തൊഴില്‍ വിപണിയില്‍ പങ്കാളികളാക്കാന്‍ ജി.സി.സി രാജ്യങ്ങള്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ പ്രതിഫലനമാണ് ഇത് സൂചിപ്പിക്കുന്നത്. ഐ.എം.എഫിന്റെ 'ജി.സി.സി രാജ്യങ്ങളുടെ സാമ്പത്തിക സാധ്യതകളും നയപരമായ വെല്ലുവിളികളും' എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം പറയുന്നത്.
ശമ്പളം, പരിശീലന അവസരങ്ങള്‍, തൊഴില്‍ പുരോഗതി എന്നിവ ഉള്‍പ്പെടെയുള്ള തൊഴില്‍ അവകാശങ്ങളില്‍ ലിംഗസമത്വം കൊണ്ടുവരാന്‍ ഖത്തര്‍ 2004-ല്‍ തൊഴില്‍ നിയമം ഭേദഗതി ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ സൗദിയും യു.എ.ഇയും തൊഴിലിലെ ലിംഗാധിഷ്ഠിത വിവേചനം നിരോധിക്കുന്ന നിയമനിര്‍മ്മാണം, തുല്യ പ്രതിഫലം ഏര്‍പ്പെടുത്തുക, സ്ത്രീകളെ പുരുഷന്മാര്‍ക്ക് പ്രത്യേകമായി കണക്കാക്കുന്ന എന്നിങ്ങനെ ജോലികള്‍ (ഉദാ, ഖനന മേഖല, രാത്രി ഷിഫ്റ്റുകളുള്ള ജോലികള്‍) ചെയ്യാന്‍ അനുവദിച്ചിരുന്നു.
ഗര്‍ഭകാലത്തും പ്രസവാവധി സമയത്തും സ്ത്രീകളെ പിരിച്ചുവിടുന്നത് നിരോധിക്കുകയും വിരമിക്കല്‍ പ്രായം തുല്യമാക്കുകയും ചെയ്യുന്നു. ഈ മെച്ചപ്പെടുത്തലുകള്‍ ഉണ്ടായിരുന്നിട്ടും, സ്ത്രീ തൊഴില്‍ പങ്കാളിത്തം പുരുഷ പങ്കാളിത്തത്തിന്റെ പകുതിയില്‍ താഴെ മാത്രമാണെന്നും മാനേജര്‍ സ്ഥാനങ്ങളില്‍ സ്ത്രീകള്‍ കുറവാണെന്നും ഐ.എം.എഫ് ഊന്നിപ്പറഞ്ഞു. സ്ത്രീ തൊഴില്‍ പങ്കാളിത്തം 80% കവിയുന്ന എമര്‍ജിംഗ് മാര്‍ക്കറ്റ് ആന്‍ഡ് ഡെവലപ്പിംഗ് എക്കണോമികളില്‍ ഇത് വ്യത്യസ്തമാണ്. ജി.സി.സി രാജ്യങ്ങളില്‍ മാനേജര്‍ തസ്തികകളില്‍ ഇപ്പോഴും സ്ത്രീകള്‍ പരിമിതമായി തുടരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."