ആരോപണവുമായി കെജ്‌രിവാൾ 'ഡൽഹി ആരോഗ്യമന്ത്രിയെ അറസ്റ്റ് ചെയ്യാൻ ഇ.ഡി പദ്ധതി'
ന്യൂഡൽഹി
പഞ്ചാബ് തെരഞ്ഞെടുപ്പിന് മുമ്പ് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിനെ അറസ്റ്റ് ചെയ്യാൻ ഇ.ഡി പദ്ധതി തയ്യാറാക്കിയെന്ന് വിശ്വസനീയമായ വിവരം ലഭിച്ചതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ. നേരത്തെയും ഇത്തരത്തിലൊരു നീക്കം നടന്നുവെന്നും അതിനായി ജെയിനിൻ്റെ വീട് രണ്ടു തവണ ഇ.ഡി റെയ്ഡ് ചെയ്തെന്നും കെജ് രിവാൾ പറഞ്ഞു.
റെയ്ഡിൽ ഒന്നും കിട്ടിയില്ല. അവർക്ക് ജെയിനിനെ അറസ്റ്റ് ചെയ്യാനാഗ്രഹമുണ്ടെങ്കിൽ അതിനെ സ്വാഗതം ചെയ്യുമെന്നും തങ്ങൾ കുറ്റമൊന്നും ചെയ്യാത്തതിനാൽ പേടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്താൽ അന്വേഷണ ഏജൻസികൾ സജീവമാകും. ഏജൻസികളെ ബി.ജെ.പി തങ്ങളുടെ വീട്ടിലേക്കയക്കും. സത്യേന്ദർ ജെയിനിൻ്റെ വീട്ടിലേക്ക് മാത്രമല്ല, തൻ്റെ വീട്ടിലേക്കും മനീഷ് സിസോദിയയുടെ വീട്ടിലേക്കും ഭഗ്‌വന്ദ് മന്നൻ്റെ വീട്ടിലേക്കും വേണമെങ്കിൽ ബി.ജെ.പിക്ക് അന്വേഷണ ഏജൻസികളെ അയക്കാം. അവർക്ക് റെയ്ഡ് നടത്താം. അറസ്റ്റ് ചെയ്യാം. തങ്ങൾക്ക് പേടിയില്ലെന്നും ട്വിറ്ററിൽ പ്രസിദ്ധീകരിച്ച വീഡിയോയിൽ കെജ്‌രിവാൾ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."