HOME
DETAILS
MAL
പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപിടുത്തം: അഞ്ച് പേര് മരിച്ചു
backup
January 21 2021 | 13:01 PM
പൂനെ: സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പൂനെയിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ അഞ്ചു പേര് മരിച്ചു. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ കുറച്ചുപേരെ രക്ഷപ്പെടുത്തി.
മൂന്ന് മണിക്കൂര്‍ പണിപ്പെട്ടാണ് രക്ഷാപ്രവര്‍ത്തക സംഘം തീ അണച്ചത്. വൈദ്യുത പ്രശ്നം കൊണ്ടാണ് തീ പിടുത്തമുണ്ടായതെന്നാണ് പ്രാധമിക നിഗമനം.
ലോകത്തെ ഏറ്റവും വലിയ വാക്സിന് നിര്‍മാണ കേന്ദ്രമായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പൂനെയില്‍ 100 ഏക്കറിലേറെ സ്ഥലത്താണ് പ്രവര്‍ത്തിക്കുന്നത്. കൊറോണ വൈറസിനെതിരെ ഇന്ത്യയില്‍ നല്കുന്ന കൊവിഷീല്‍ഡ് നിര്‍മിക്കുന്നത് ഇവിടെയാണ്. തീപിടുത്തല്‍ കൊവിഷീല്‍ഡ് നിര്‍മാണത്തെ ബാധിക്കില്ലെന്ന് കമ്പനി സി.ഇ.എ അദര്‍ പൂനാവാല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."