HOME
DETAILS
MAL
മസ്ജിദുന്നബവിയിൽ നിന്നും ഹിഫ്ള് ദൗറ പൂർത്തിയാക്കി വാഫി വിദ്യാർത്ഥി
backup
January 24 2022 | 09:01 AM
വടകര: വാഫി പഠനത്തോടൊപ്പം ഓൺലൈൻ വഴി മദീനയിലെ മസ്ജിദുന്നബവിയിൽ നിന്നും ഖുർആൻ ഹിഫ്ള് ദൗറ പൂർത്തിയാക്കി. വടകര ചോറോട് ദാറു തർബിയ വാഫി കോളേജ് രണ്ടാം വർഷ വിദ്യാർത്ഥിയായ ഹാഫിള് റസൽ ഷാൻ കുരിക്കിലാടാണ് ഈ ശ്രദ്ധേയ നേട്ടം കൈവരിച്ചത്. ശൈഖ് അബ്ദുൽ ഖാദർ ഈസക്ക് കീഴിലായിരുന്നു പഠനം.
കക്കാട് തർബിയത്തു സ്വിബിയാൻ തഹ്ഫീളുൽ ഖുർആൻ കോളേജിൽ നിന്നും ഹാഫിള് താജുദ്ധീൻ ഫൈസി, ഹാഫിള് റഫീഖ് ഹുദവി എന്നിവർക്ക് കീഴിലാണ് ഹിഫ്ള് പഠനം പൂർത്തിയാക്കിയത്.വടകര കുരിക്കിലാട് ഹമീദ് സക്കീന എന്നിവരുടെ മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."