HOME
DETAILS
MAL
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷകളും അഭിമുഖവും മാറ്റിവെച്ചതായി പി.എസ്.സി
backup
January 24 2022 | 18:01 PM
തിരുവനന്തപുരം: കൊവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷകളും അഭിമുഖവും മാറ്റിവെച്ചതായി പി.എസ്.സി അറിയിച്ചു. ഫെബ്രുവരി 4ാം തീയതിയിലെ കേരള വാട്ടര്‍ അതോറിറ്റിയിലെ ഓപ്പറേറ്റര്‍ തസ്തികയിലേയ്ക്കുള്ള ഒഎംആര്‍ പരീക്ഷ ഒഴികെ ഫെബ്രുവരി ഒന്ന് മുതല്‍ 19 വരെ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളുമാണ് മാറ്റിവെച്ചത്.
മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എന്നാല്‍ ഫെബ്രുവരി 4ലെ പരീക്ഷ മാറ്റമില്ലാതെതന്നെ നടക്കുന്നതാണ്. ഈമാസം 27 മുതല്‍ ഫെബ്രുവരി 18 വരെ സംസ്ഥാനത്തൊട്ടാകെ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പി.എസ്.സി അഭിമുഖവും എറണാകുളം റീജിയണല്‍ ഓഫീസില്‍ 27ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന വാചാപരീക്ഷയും മാറ്റിവെച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."