HOME
DETAILS

ആ സൂര്യതേജസും മറഞ്ഞു

  
backup
January 24 2022 | 19:01 PM

todays-article-25-01-2022-chelakkulam-muhammed-abul-bushra-moulavi

ഐ.ബി ഉസ്മാൻ ഫൈസി


ദക്ഷിണ കേരളത്തിന് പകരംവയ്ക്കാനില്ലാത്ത പണ്ഡിതതേജസായിരുന്നു കഴിഞ്ഞ ദിവസം വിടവാങ്ങിയ ചേലക്കുളം അബുൽ ബുഷ്‌റ കെ.എം മുഹമ്മദ് മൗലവി. മൗത്തുൽ ആലിമി മൗത്തുൽ ആലം (പണ്ഡിതന്റെ മരണം ലോകത്തിന്റെ മരണമാണ് ) എന്ന നബി വചനത്തെ അന്വർഥമാക്കും വിധമായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതവും മരണവും. 1936 ജനുവരി അഞ്ചിന് മരക്കാർ കുഞ്ഞി ഹാജി-ഫാത്തിമ ദമ്പതികളുടെ മകനായി ചേലക്കുളത്ത് ജനിച്ച അദ്ദേഹം ചെറുപ്പം മുതലെ പഠന രംഗത്ത് വളരെ ശ്രദ്ധ പുലർത്തിയിരുന്നു. വിജ്ഞാന-വിലായത്തുകൾകൊണ്ട് ശ്രദ്ധേയനായ മർഹും പുതിയാപ്പിള അബ്ദുർറഹ്മാൻ മുസ്‌ലിയാരായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഗുരുനാഥൻ. വിജ്ഞാനത്തിന്റെ സർവ മേഖലകളിലും അഗാധ പാണ്ഡിത്യത്തോടെ വെല്ലൂർ ബാഖിയാത്തിൽനിന്ന് ബാഖവി ബിരുദം നേടിയ അദ്ദേഹം ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ ദീർഘകാല മുഖ്യ കാര്യദർശിയായും മേലധ്യക്ഷനായും മുഫ്തിയായും അതിലുപരി തിരുവനന്തപുരം വലിയ ഖാസിയായും അവരോധിതനായി.


ഇന്ന് തെക്കൻ കേരളത്തിൽ തലയെടുപ്പുള്ള ആയിരക്കണക്കിന് പണ്ഡിതൻമാർ അബുൽ ബുഷ്‌റ മൗലവി ശിഷ്യന്മാരാണെന്ന പരമാർഥം ആർക്കും വിസ്മരിക്കാവതല്ല. ആ ഗുരുമുഖത്തുനിന്ന് ഈ വിനീതനും അറിവ് നുകരാൻ കഴിഞ്ഞു എന്നത് അഭിമാനത്തോടെ ഓർക്കുന്നു. അദ്ദേഹത്തോട് ശിഷ്യപ്പെടുന്നത് ആരെയും ആകർഷിക്കുന്ന ഒന്ന് തന്നെയായിരുന്നു. അതിൽ ഏറ്റവും എടുത്തുപറയേണ്ടത് ഭാഷാശുദ്ധിയാണ്. ഏതൊരാൾക്കും മനസിലാകുംവിധം തനിമയാർന്ന ശുദ്ധ മലയാള ഭാഷയിലായിരുന്നു അദ്ദേഹത്തിന്റെ ക്ലാസുകൾ മുഴുവനും. ഒന്നിന്റെയും കാരണത്താൽ ക്ലാസ് മുടക്കുന്ന രീതി ഗുരുവര്യർക്ക് തീരെയുണ്ടായിരുന്നില്ല. ഒരിക്കൽ തെക്ക് ചന്തിരൂർ ഭാഗത്ത് ഒരു പരിപാടിയും കഴിഞ്ഞ് അദ്ദേഹം രാത്രി ഏറെ വൈകിയാണ് എത്തിയത്. അപ്പോഴാണ് അന്നേ ദിവസം ക്ലാസുകളൊന്നും തന്നെ എടുത്തിട്ടില്ലയെന്ന് ഓർമ വന്നത്. ഉടനെ തന്നെ ഉറക്കത്തിലായിരുന്ന ഞങ്ങളെ വിളിച്ചുണർത്തുകയും ദീർഘമായ ക്ലാസെടുക്കുകയും ചെയ്ത ശേഷം മാത്രമാണ് മടങ്ങിയത് എന്ന കാര്യം ഇപ്പോഴും ഓർമയിൽ തെളിഞ്ഞുനിൽക്കുന്നു.
ജീവിതം പോലെ തന്നെ പവിത്രമായിരുന്നു അദ്ദേഹത്തിന്റെ മരണവും. പ്രവാചക കാവ്യമായ ബുർദയുടെ ഈരടികൾ ശ്രവിച്ച് തന്റെ മക്കളുടെ സമീപത്തുവച്ച് കലിമ ചൊല്ലി യാത്ര പറഞ്ഞു.

(സമസ്ത കേന്ദ്ര മുശാവറ അംഗമാണ്
ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  25 days ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  25 days ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  25 days ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  25 days ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  25 days ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  25 days ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  25 days ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  25 days ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  25 days ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  25 days ago