HOME
DETAILS
MAL
യൂറോപ്പിൽ കൊവിഡ് അന്ത്യഘട്ടത്തിൽ: ഡബ്ല്യു.എച്ച്.ഒ
backup
January 25 2022 | 05:01 AM
കോപൻഹേഗൻ
ഒമിക്രോൺ വകഭേദം കൊവിഡിനെ പുതിയ ഒരു ഘട്ടത്തിലെത്തിച്ചതായും ഇതോടെ യൂറോപ്പിൽ മഹാമാരിയുടെ വ്യാപനം അവസാനത്തോടടുക്കുകയാണെന്നും ലോകാരോഗ്യ സംഘടന. ആദ്യമായാണ് ഡബ്ല്യു.എച്ച്.ഒ കൊവിഡ് സംബന്ധിച്ച് ശുഭ സൂചന നൽകുന്നത്.
യൂറോപ്പ് കൊവിഡിൻ്റെ അന്ത്യഘട്ടത്തിലേക്ക് നീങ്ങുന്നുവെന്നത് വിശ്വസനീയമാണെന്ന് ഡബ്ല്യു.എച്ച്.ഒയുടെ യൂറോപ്പിലെ ഡയരക്ടർ ഹാൻസ് ക്ലഗ് പറഞ്ഞു.മാർച്ചോടെ യൂറോപ്പിൽ 60 ശതമാനം ആളുകൾക്കും ഒമിക്രോൺ ബാധിക്കും.
ആഴ്ചകൾക്കോ മാസങ്ങൾക്കോ ഉള്ളിൽ ആഗോളതലത്തിൽ ആളുകൾ പ്രതിരോധശേഷി നേടും. നന്ദി പറയേണ്ടത് വാക്സിനാണോ പ്രതിരോധശേഷി നൽകിയ ഒമിക്രോണിനാണോയെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."