HOME
DETAILS
MAL
വിവാഹപ്രായം പൊതുജനങ്ങളുടെ അഭിപ്രായം ഓൺലൈനായി അറിയിക്കണം
backup
January 25 2022 | 05:01 AM
ന്യൂഡൽഹി
പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസായി ഉയർത്തുന്നത് പരിശോധിക്കുന്ന പാർലമെൻ്ററി സ്ഥിരംസമിതി പൊതുജനങ്ങളിൽനിന്ന് അഭിപ്രായം തേടുന്നു.
ഇതുസംബന്ധിച്ച് രാജ്യസഭാ സെക്രട്ടേറിയറ്റ് പത്രപരസ്യം നൽകി. രാജ്യസഭയുടെ വെബ്‌സൈറ്റായ https:rajyasabha.nic.in ൽ പ്രവേശിച്ച് ഇടതുഭാഗത്തെ കമ്മിറ്റീസ് എന്ന ലിങ്കിൽ പോയി ബിൽസ് വിത്ത് ദി കമ്മിറ്റി ആൻഡ് പ്രസ് റിലീസ് സീക്കിങ് ഒപ്പീനിയൻ / സജഷൻസ് ഫ്രം പബ്ലിക് എന്ന സബ് ലിങ്ക് വഴി നിങ്ങളുടെ അഭിപ്രായം ഓൺലൈനായി രേഖപ്പെടുത്താം.
ഡയരക്ടർ, കമ്മിറ്റി സെക്ഷൻ (EWCY&S), രാജ്യസഭ സെക്രട്ടേറിയറ്റ്, റൂം നമ്പർ ബി-10, ബ്ലോക്ക്- ബി, പാർലമെൻ്റ് അനെക്‌സ് എക്സ്റ്റൻഷൻ ബിൽഡിങ്, ന്യൂഡൽഹി -110 001 എന്ന വിലാസത്തിലോ, [email protected] എന്ന ഇ മെയിൽ ഐ.ഡിയിലോ അയക്കാം. 15 ദിവസത്തിനകം പൊതുജനങ്ങളോ സംഘടനകളോ അഭിപ്രായം രേഖപ്പെടുത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."