സഊദി-യുഎസ് നാവിക സൈനികാഭ്യാസം ആരംഭിച്ചു
ദമാം: സഊദി അറേബ്യ - അമേരിക്കൻ സംയുക്ത സൈനിക അഭ്യാസത്തിനു കിഴക്കൻ സഊദിയിൽ തുടക്കമായി. കിഴക്കൻ സഊദിയിലെ അൽ ജുബൈലിലെ കിംഗ് അബ്ദുൽ അസീസ് നേവൽ ബേസിലാണ് രണ്ടാഴ്ച നീണ്ടു നിൽക്കുന്ന നേവൽ ഡിഫൻഡർ 21 സൈനിക അഭ്യാസത്തിന് തുടക്കമായത്. ഗൾഫ് കടലിൽ നടക്കുന്ന നാവിക സൈനിക അഭ്യാസത്തിൽ ബ്രിട്ടീഷ് ഖനനത്തൊഴിലാളികളുടെ പങ്കാളിത്തവും ഉണ്ട്. സഊദി കിഴക്കൻ ഫ്ലീറ്റ് കമാൻഡർ വൈസ് അഡ്മിറൽ മജീദ് ബിൻ ഹസ്സ അൽ ഖഹ്താനി സൈനികാഭ്യാസത്തിന് നേതൃത്വം നൽകും.
സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുക, പ്രദേശിക സമുദ്ര സംരക്ഷണം ഉറപ്പുവരുത്തുക, യുദ്ധാനുഭവങ്ങൾ കൈമാറുക എന്നിവയും സൈനികർക്കടിയിൽ യുദ്ധ സന്നദ്ധത വർദ്ധിപ്പിക്കുകയുമാണ് രണ്ടാഴ്ച്ച നീണ്ടു നിൽക്കുന്ന സൈനികാഭ്യാസത്തിന്റെ ലക്ഷ്യം. ഈ മേഖലയിലെ സംഘർഷങ്ങളും സമുദ്ര ജലപാതകളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിലാണ് പ്രദേശത്തെ നാവികസേനകൾ തമ്മിലുള്ള ഏകോപനത്തിന്റെ ആവശ്യകതയ്ക്ക് അടിവരയിടുന്ന സൈനികാഭ്യാസം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."