HOME
DETAILS
MAL
കൊവിഡ് വ്യാപനം: സി.പി.എം സംസ്ഥാന സമ്മേളനം മാറ്റിവെക്കാന്‍ ധാരണ
backup
January 25 2022 | 10:01 AM
തിരുവനന്തപുരം: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സിപിഎം സമ്മേളനം നീട്ടിവെച്ചേക്കും. മാര്‍ച്ച് ഒന്നു മുതല്‍ നാല് വരെ എറണാകുളത്ത് സംസ്ഥാന സമ്മേളനം നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്ത് കോവിഡ് ഫെബ്രുവരിയോടെ കൂടുതല്‍ തീവ്രമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സമ്മേളനം മാറ്റിവെക്കാന്‍ സിപിഎം സെക്രട്ടറിയേറ്റ് ധാരണ.
ഏപ്രില്‍ 6ന് കണ്ണൂരില്‍ നടക്കേണ്ട പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീയതിയിലും മാറ്റമുണ്ടായേക്കും. കൊവിഡ് വ്യാപനം കണക്കിലെടുത്ത് കാസര്‍കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ ചുരുക്കുകയും ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവെക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."