HOME
DETAILS
MAL
ട്രംപ് മാപ്പ് നൽകിയവരിൽ ഇന്ത്യൻ അമേരിക്കൻ എഴുത്തുകാരനും
backup
January 23 2021 | 05:01 AM
വാഷിംഗ്ടൺ ഡിസി: ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്‍റ് സ്ഥാനം ഒഴിയുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപു മാപ്പ് നൽകിയവരുടെ ലിസ്റ്റിൽ ഇന്ത്യൻ അമേരിക്കൻ എഴുത്തുകാരനും സിനിമാ നിർമാതാവും കൺസർവേറ്റീവ് ആൻഡ് പൊളിറ്റിക്കൽ ആക്ടിവിസ്റ്റുമായ ദിനേഷ് ഡി സൂസയും ഉൾപ്പെടുന്നു.
ജനുവരി 20 ന് 73 പേർക്ക് മാപ്പും 70 പേർക്ക് ശിക്ഷാ കാലാവധിയിൽ ഇളവും നൽകിയിരുന്നു. ദിനേഷിനോടു വളരെ നിരുത്തരവാദപരമായാണ് ഗവൺമെന്‍റ് പെരുമാറിയതെന്നും ട്രംപ് പറഞ്ഞു. 2014 ൽ തെരഞ്ഞെടുപ്പ് ഫണ്ട് ദുരുപയോഗം നടത്തി എന്ന കേസിൽ 5 വർഷത്തെ പ്രൊബേഷനു കോടതി വിധിച്ചിരുന്നു. 2012 യുഎസ് സെനറ്റ് തെരഞ്ഞെടുപ്പിൽ ന്യുയോർക്കിൽ നിന്നും റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിച്ച വെൻഡി ലോങ്ങിന്‍റെ തെരഞ്ഞെടുപ്പ് ഫണ്ടിൽ നടന്ന കൃത്രിമത്തെകുറിച്ചു അന്വേഷിച്ചത് ഇന്ത്യൻ അമേരിക്കൻ യുഎസ് അറ്റോർണി പ്രീത് ബറാറയുടെ നേതൃത്വത്തിലുള്ള ഒരു ടീമായിരുന്നു. ആദ്യം ദിനേഷ് ആരോപണങ്ങൾ നിഷേധിച്ചുവെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. അഞ്ചു വർഷം പ്രൊബേഷൻ കാലാവധിയിൽ ആഴ്ചയിൽ ഒരു ദിവസം നിർബന്ധമായും 8 മണിക്കൂർ കമ്യൂണിറ്റി വർക്ക് ചെയ്യണമെന്നും കോടതി വിധിച്ചിരുന്നു.
കൺസർവേറ്റീവായിരുന്ന ദിനേഷ്, ഡമോക്രാറ്റിക് പാർട്ടിയുടെ കടുത്ത വിമർശകനും ഒബാമയെകുറിച്ച് ദ റൂട്ട്സ് ഓഫ് ഒബാമാസ് റേജ് (THE ROOTS OF OBAMA’S RAGE) ഉൾപ്പെടെ ചലചിത്രങ്ങളും നിർമിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."