വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന് പോക്സോ കോടതിയുടെ അനുമതി
വാളയാര്‍ പോക്സോ കേസില്‍ തുടരന്വേഷണത്തിന് അനുമതി. തുടരന്വേഷണം വേണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷയില്‍ പാലക്കാട് പോക്സോ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
കേസിലെ പ്രതികളെ വിട്ടയച്ചപ്പോള്‍ പുനരന്വേഷണത്തിന് വിചാരണ കോടതിയെ സമീപിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്ന ആര്. നിശാന്തിനിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു. തുടര്‍അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി സമരസമിതി വ്യക്തമാക്കി.
കേസില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരാളടക്കം അഞ്ചുപേരായിരുന്നു പ്രതികള്‍. പാമ്പാംപള്ളം കല്ലങ്കാട് വി. മധു, ഇടുക്കി രാജാക്കാട്ട് നാലു തെക്കന്‍വീട്ടില്‍ ഷിബു, എം. മധു, ആലപ്പുഴ ചേര്‍ത്തല സ്വദേശി പ്രദീപ്കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ പ്രദീപ് കുമാര്‍ പിന്നീട് ആത്മഹത്യ ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."