73ാം റിപ്പബ്ലിക് ആഘോഷനിറവില്‍ രാജ്യം; കൊവിഡ് സാഹചര്യത്തില്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം
ന്യൂഡല്‍ഹി: ഇന്ന് രാജ്യം 73ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാവിലെ പത്തരയോടെ ആരംഭിയ്ക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡ് ഇന്ത്യയുടെ പ്രതിരോധ കരുത്ത് വിളിച്ചറിയിക്കും. ജമ്മുകാശ്മീരില്‍ വീരമ്യത്യുവരിച്ച സേനാംഗങ്ങളെ ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനാചരണങ്ങളുടെ ഭാഗമായ് അനുസ്മരിയ്ക്കും. തുടര്‍ച്ചയായ് രണ്ടാം വര്‍ഷത്തിലും കൊവിഡ് വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ നാഷണല്‍ സ്റ്റേഡിയം വരെ ആകും റിപ്പബ്ലിക്ക് ദിന പരേഡ്. റിപ്പബ്ലിക്ക് ദിന ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷ വലയത്തിലാണ് രാജ്യതലസ്ഥാനം.
റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നവരുടെയും കാണികളുടെയും എണ്ണം വെട്ടിക്കുറച്ചിട്ടുണ്ട്. ഇത്തവണ പരേഡ് കാണാന്‍ വിദേശത്ത് നിന്നുള്ള വിശിഷ്ടാതിഥികള്‍ ഉണ്ടാകില്ല.
പരേഡിന് പിന്നാലെ കര,വ്യോമ,നാവിക സേനകളുടെ ശക്തിപ്രകടനവും ഉണ്ടാകും. 12 സംസ്ഥാനങ്ങളുടെയും ഒമ്പത് മന്ത്രാലയങ്ങളുടെയും നിശ്ചലദൃശ്യം റിപ്പബ്ലിക് ദിന ചടങ്ങില്‍ പ്രദര്‍ശിപ്പിക്കും. ആക്രമണ സാധ്യത കണക്കിലെടുത്ത് ബോംബ് സ്‌ക്വാഡും സി.ആര്‍.പി.എഫും പ്രത്യേക പരിശോധനകള്‍ നടത്തുന്നുണ്ട്. നഗരത്തില്‍ എല്ലായിടത്തും സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാനത്തും കോവിഡ് നിയന്ത്രണങ്ങളോടെ ആഘോഷപരിപാടികള്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."