ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തില്‍ നിന്നും മന്ത്രിമാരെയും എം.പിമാരെയും വെട്ടി കേന്ദ്രം; വിവാദം
ആലപ്പുഴ: ബൈപ്പാസ് ഉദ്ഘാടന ചടങ്ങിനായി സംസ്ഥാന സര്‍ക്കാര്‍ നല്കിയ പട്ടികയില്‍ നിന്ന് രണ്ട് മന്ത്രിമാരെയും രണ്ട് എം.പിമാരെയും കേന്ദ്രസര്‍ക്കാര്‍ വെട്ടി. അതേസമയം, രണ്ട് കേന്ദ്ര സഹമന്ത്രിമാരെ ഉള്‍പ്പെടുത്തുകയും ചെയ്തു.
തോമസ് ഐസക്കിനെയും തിലോത്തമനെയും എം.പിമാരായ എ.എം.ആരിഫിനെയും കെ.സി.വേണുഗോപാലിനെയുമാണ് കേന്ദ്രം ഒഴിവാക്കിയത്. വി.മുരളീധരനെയും ഉപരിതല ഗതാഗത സഹമന്ത്രി വിജയ് കുമാര്‍ സിങ്ങിനെയുമാണ് കേന്ദ്ര മന്ത്രാലയം ഉള്‍പ്പെടുത്തിയത്.
പ്രൊട്ടോക്കോള്‍ പ്രകാരം സ്ഥലം എം.പി എ.എം. ആരിഫും ചടങ്ങില്‍ പങ്കെടുക്കേണ്ടതുണ്ട്. ബൈപ്പാസ് നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ വലിയ സംഭാവന നല്കിയ ആളാണ് കെ.സി.വേണുഗോപാല്‍. ഇതെല്ലാം കണക്കിലെടുത്താണ് മന്ത്രി ജി.സുധാകരന് നിര്‍ദേശം തയ്യാറാക്കിയത്. എന്നാല്‍ നിതിന്‍ ഗഡ്കരിയുടെ ഓഫിസില്‍ നിന്ന് സംസ്ഥാനത്തേക്ക് വന്ന കരട് നിര്‍ദ്ദേശത്തില്‍ ഇവരെ ഒഴിവാക്കുകയായിരുന്നു.പട്ടികയില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് സംസ്ഥാനം കത്തയച്ചു.
റോഡ് ഗതാഗത ദേശീയപാത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി നേരിട്ട് ചടങ്ങില്‍ പങ്കെടുക്കില്ല. മുഖ്യമന്ത്രിയും ചടങ്ങില്‍ നേരിട്ടെത്തിയാണോ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണോ ഉദ്ഘാടനം ചെയ്യുക എന്നും തീരുമാനമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."