'ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് ഒപ്പുവയ്ക്കരുത്'; ഗവര്‍ണറെ കണ്ട് പ്രതിപക്ഷം
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ ഒരു കാരണവശാലും ഒപ്പുവെക്കരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പം ഗവര്‍ണറെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകായുക്ത നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനുള്ള കാരണങ്ങള്‍ സര്‍ക്കാര്‍ വിശദീകരിച്ചിട്ടുണ്ടെങ്കിലും ആ കാരണങ്ങള്‍ നിസ്സാരവും രാഷ്ട്രീയപ്രേരിതവും നിയമങ്ങള്‍ക്കെതിരുമാണെന്ന് പ്രതിപക്ഷം ഗവര്‍ണര്‍ക്ക് നല്‍കിയത നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
രാഷ്രപതിയുടെ അനുമതിക്ക് അയക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടു. വിഷയം വിശദമായി പരിശോധിക്കുമെന്ന് ഗവര്‍ണര്‍ അറിയിച്ചെന്ന് വി.ഡി സതീശന് ചൂണ്ടിക്കാട്ടി.
ഇടത് പക്ഷ സര്‍ക്കാര്‍ തന്നെ കൊണ്ട് വന്ന നിയമം 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭരണഘടന വിരുദ്ധം ആണെന്ന് പറയുന്നത്. ലോകായുക്ത നിയമത്തിലെ 14 ആം വകുപ്പ് ഭരണഘടനാവിരുദ്ധമെന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ല.
ജലീലിന്റെ കാര്യത്തില്‍ ഭരണഘടനാ വിരുദ്ധമെന്ന് പറയാത്തത് ഇപ്പോള്‍ വിരുദ്ധമെന്ന് പറയുന്നു, നിയമസഭാ നിയമം പാസാക്കിയാല്‍ ഭരണഘടന വിരുദ്ധം ആണെന്ന് പറയാന്‍ സര്‍ക്കാരിന് അധികാരം ഇല്ല. കോടതിയ്ക്ക് മാത്രമാണ് അധികാരമുള്ളത്. നിയമമന്ത്രിയുടെ വാദം സുപ്രീംകോടതി വിധിക്കെതിരെയാണ്. ഓര്‍ഡിനന്‍സ് ഇ കെ നായനാരെയും ഇ ചന്ദ്രശേഖരന് നായരെയും അപമാനിക്കുന്നതെന്നും സതീശന് മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."