പ്രവാസികള്‍ക്ക് തിരിച്ചടി; ഒമാനില്‍ സ്വദേശി വല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക്
മസ്‌കത്ത് :സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഒമാനില്‍ കൂടുതല്‍ മേഖലകളില്‍ സ്വദേശി വല്‍ക്കരണം പ്രഖ്യാപിച്ചു. ഇന്‍ഷുറന്‍സ് കമ്പനികളിലെയും ഇന്‍ഷുറന്‍സ് ബ്രോക്കറേജ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളിലെയും ഫിനാന്‍ഷ്യല്‍, അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകള്‍,മാളുകളില്‍ പ്രവര്‍ത്തിക്കുന്ന കടകളില്‍ സാധനങ്ങള്‍ വില്‍ക്കല്‍,അക്കൌണ്ടിംഗ്, മണി എക്‌സ്‌ചേഞ്ച്, അഡ്മിനിസ്‌ട്രേഷന്‍, സാധനങ്ങള്‍ തരം തിരിക്കല്‍ തുടങ്ങിയ ജോലികളില്‍ വിദേശികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.
കാര്‍ ഏജന്‍സികളിലെ അക്കൗണ്ട് ഓഡിറ്റിംഗ് ജോലികള്‍.പുതിയതും പഴയതുമായ വാഹനങ്ങള്‍ വില്‍ക്കുന്ന തസ്തികകള്‍,സ്‌പെയര്‍ പാര്‍ട്‌സ് സെയില്‍സ്മാന്‍,തുടങ്ങിയ തസ്തികകളില്‍ വിദേശികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായി ഞായറാഴ്ച പുറത്തിറക്കിയ മന്ത്രിതല ഉത്തരവില്‍ പറയുന്നു.
കൂടാതെ ഡ്രൈവിങ് ജോലികളിലും വിദേശികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇന്ധനം, കാര്‍ഷിക, ഭക്ഷ്യവസ്തുക്കള്‍ എന്നിവ എത്തിക്കുന്നതിന് വാഹനങ്ങള്‍ ഓടിക്കുന്നത് ഉള്‍പ്പെടെയുള്ള തൊഴിലുകള്‍ ഒമാനികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി.
രാജ്യത്ത് നിലവില്‍ നൂറില്‍ പരം തസ്തികകളില്‍ വിസ നിരോധനം നില നില്‍ക്കുന്നുണ്ട്.മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രവാസികളെ പ്രതികൂലമായി ബാധിക്കുന്നതാണ് സ്വദേശി വല്‍ക്കരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."