കെഎംസിസി യാത്രയയപ്പ് നൽകി
ജിദ്ദ: 25 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മുൻ സെക്രട്ടറി നാസർ പട്ടാമ്പിക്ക് ജിദ്ദ അൽകുംറ ഏരിയ കെഎംസിസി യാത്രയപ്പ് നൽകി. അൽകുംറ ഏരിയ കമ്മിറ്റി സ്ഥാപിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചയാളാണ് നാസർ. അൽകുംറ ഗോസിൻ ഹാളിൽ വെച്ച് റാഷിദിന്റെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തിൽ ജിദ്ദ സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് മുസ്തഫ വിപി ഉദ്ഘാടനം നിർവ്വഹിച്ചു. ഏരിയ പ്രസിഡണ്ട് മുഹമ്മദ് (ബാപ്പുട്ടി) അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബുബക്കർ അരിമ്പ്ര മുഖ്യ പ്രഭാഷണം നടത്തി.
വെൽഫയർ കൺവീനർ അഹമ്മദ് കുട്ടി പാണ്ടിക്കാട്, സൈനുദ്ധീൻ ഫൈസി, സാലി കൂട്ടിലങ്ങാടി, ശംസു ഇല്ലിക്കൂത്ത് കരുവാരകുണ്ട്, ഹമീദ്, ഷഫീക്, അൻവർ, ഷംസു അരിമ്പ്ര, സുമേഷ്, ജുനൈദ് എന്നിവർ സംസാരിച്ചു. നാസർ പട്ടാമ്പി മറുപടിപ്രസഗം നടത്തി. സിക്രട്ടറി മുസ്തഫ ജൂബിലി സ്വാഗതവും ട്രഷറർ നാസർ വടപുരം നന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."