HOME
DETAILS
MAL
തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ മാറി നല്കി; രണ്ട് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു
backup
January 27 2022 | 14:01 PM
തൃശ്ശൂര്‍: കൊവിഡ് ചികിത്സയ്ക്കിടെ മരിച്ചവരുടെ മൃതദേഹങ്ങള്‍ മാറി നല്കി. തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലാണ് സംഭവം. ചേറ്റുവ സ്വദേശി സഹദേവന്റേയും വടക്കാഞ്ചേരി കുമ്പളങ്ങാട് സ്വദേശി സെബാസ്റ്റ്യന്റേയും മൃതദേഹങ്ങളാണ് മാറിയത്.
സഹദേവനാണെന്ന് കരുതി സെബാസ്റ്ററ്റിയന്റെ മൃതദേഹം ഏറ്റുവാങ്ങിയ ബന്ധുക്കള്‍ മൃതദേഹം ദഹിപ്പിച്ചു. മൃതദേഹം മാറി നല്‍കിയെന്ന് വ്യക്തമായതോടെ സഹദേവന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. സെബാസ്റ്റ്യന്റെ മൃതദേഹം ദഹിപ്പിച്ചതിനാല്‍ അദ്ദേഹത്തിന്റെ ചിതാഭസ്മം ബന്ധുക്കള്‍ക്ക് നല്‍കും.
സെബാസ്റ്റ്യന്‍ 58 വയസ്സും സഹദേവന് 89 വയസ്സുമാണ് പ്രായം. ഇന്ന് രാവിലെയാണ് സെബാസ്റ്റ്യനും സഹദേവനും മരിച്ചത്. സംഭവത്തില്‍ വീഴ്ച്ച വരുത്തിയ രണ്ട് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."