2025 ഓടെ സഊദി അറേബ്യയുടെ പിഐഎഫ് ആസ്തി ഇരട്ടിയാക്കി നാല് ട്രില്യനാക്കി ഉയർത്തും: സഊദി കിരീടാവകാശി
റിയാദ്: സഊദി അറേബ്യയുടെ പൊതു നിക്ഷേപ ഫണ്ട് (പിഐഎഫ്) അടുത്ത 10 വർഷത്തിനുള്ളിൽ 3 ട്രില്യൺ റിയാൽ നിക്ഷേപം നടത്തുമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. 2025 ഓടെ ഫണ്ട് ആസ്തി ഇരട്ടിയാക്കി നാല് ട്രില്യൺ റിയാൽ (1.07 ട്രില്യൺ ഡോളർ) ആക്കുമെന്നും കിരീടാവകാശി വെളിപ്പെടുത്തി. അടുത്ത അഞ്ച് വർഷത്തേക്ക് പൊതു നിക്ഷേപ ഫണ്ടിനായുള്ള (പിഐഎഫ്) രാജ്യത്തിന്റെ സ്ട്രാറ്റജി പ്രഖ്യാപിക്കുകയായിരുന്നു കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. 2030 ൽ പിഎഫിന്റെ മൊത്തം ആസ്തി 7 ട്രില്യൺ 500 ബില്യൺ റിയാൽ കവിയുന്നുവെന്ന് കിരീടാവകാശി വെളിപ്പെടുത്തി. ഫണ്ടിൽ നിന്ന് തന്നെ പ്രതിവർഷം 150 ബില്യൺ റിയാൽ സഊദി അറേബ്യയുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് മാറ്റാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിക്ഷേപ ഫണ്ട് ഇതുവരെ ആസ്തി ഇരട്ടിയാക്കി1.5 ട്രില്യൺ റിയാലായി ഉയർത്തിയിട്ടുണ്ട്. സഊദി സമ്പദ്‌വ്യവസ്ഥയുടെ സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതിന് ഇത് സഹായകരമായിട്ടുണ്ട്. സ്വകാര്യമേഖല പൊതു നിക്ഷേപ ഫണ്ടിന്റെ തന്ത്രപരമായ പങ്കാളിയായതിനാൽ നിരവധി സുപ്രധാന മേഖലകളും നിക്ഷേപ പദ്ധതികളും രാജ്യത്ത് ആരംഭിച്ചതായും അദ്ദേഹം ടെലിവിഷൻ അഭിമുഖത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബറിലാണ് സഊദി അറേബ്യയുടെ പരമാധികാര സ്വത്ത് ഫണ്ടായ പിഐഎഫ് രാജ്യത്തെ സ്വകാര്യ സുരക്ഷാ മേഖല വികസിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി ഒരു കമ്പനി സ്ഥാപിച്ചതായി പ്രഖ്യാപിച്ചത്. സെക്യൂരിറ്റി കൺസൾട്ടിംഗ്, സെക്യൂരിറ്റി സൊല്യൂഷൻസ്, ട്രെയിനിംഗ്, ഡെവലപ്മെന്റ്, പ്രത്യേക സേവനങ്ങൾ എന്നിവ നൽകുന്നതിൽ നാഷണൽ സെക്യൂരിറ്റി സർവീസസ് കോ (സേഫ്) ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പിഐഎഫ് അറിയിച്ചിരുന്നു. 1971 ൽ സ്ഥാപിതമായ പിഎഫിന്റെ പങ്ക് 2016 ഏപ്രിലിൽ പ്രഖ്യാപിച്ച സഊദി വിഷൻ 2030 പ്രഖ്യാപനത്തിനു ശേഷമാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. 2 ട്രില്യൺ ഡോളറിലധികം ആസ്തി നിയന്ത്രിക്കുന്ന ഫണ്ടിനെ ലോകത്തിലെ ഏറ്റവും വലിയ സോവറിൻ വെൽത്ത് ഫണ്ടായി മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."