HOME
DETAILS

കൊവിഷീൽഡിനും കൊവാക്‌സിനും വിപണി അനുമതി, ആശുപത്രികളിലും ക്ലിനിക്കിലും ലഭ്യമാകും മെഡിക്കൽ സ്‌റ്റോറുകളിൽ കിട്ടില്ല

  
backup
January 27 2022 | 20:01 PM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%b7%e0%b5%80%e0%b5%bd%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%95%e0%b5%8a%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%a8


ന്യൂഡൽഹി
മുതിർന്നവരുടെ ഉപയോഗത്തിനുള്ള കൊവിഡ് വാക്‌സിനായ കൊവിഷീൽഡ്, കൊവാക്‌സിൻ പൊതുവിപണിയിൽ ലഭ്യമാക്കുന്നതിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഉപാധികളോടെ അനുമതി നൽകി.
കൊവിഡ് സാഹചര്യത്തിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി മാത്രമാണ് ഇതുവരെയുണ്ടായിരുന്നത്. ഇത് സോപാധിക അനുമതിയായി മാറ്റുകയാണ് ചെയ്തത്. ഇതോടെ സ്വകാര്യ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും വാക്‌സിനുകൾ ശേഖരിക്കാം. ഇതു സാധാരണക്കാർക്ക് നൽകാം. എന്നാൽ ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിലും ഇല്ലെങ്കിലും മെഡിക്കൽ സ്റ്റോറുകളിലൂടെ വാക്‌സിൻ വാങ്ങാൻ കഴിയില്ല.


അടിയന്തര സാഹചര്യങ്ങളിൽ നിയന്ത്രിത ഉപയോഗത്തിനുള്ള വാക്‌സിനുകളുടെ അനുമതി എന്ന നിലയിൽനിന്ന് പ്രായപൂർത്തിയായവർക്ക് സോപാധിക അനുമതി എന്ന നിലയിൽ ഉയർത്താൻ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ വിദഗ്ധ സമിതി നേരത്തെ ശുപാർശ ചെയ്തിരുന്നു. ഉപാധി പ്രകാരം വിദേശത്ത് നടന്നുകൊണ്ടിരിക്കുന്ന വാക്‌സിൻ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ വിവരങ്ങൾ ഇരുവാക്‌സിനുകളും നിർമിക്കുന്ന സ്ഥാപനങ്ങൾ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക് നിശ്ചിത സമയത്തിനുള്ളിൽ സമർപ്പിക്കണം. ആശുപത്രികളിൽ ലഭ്യമായ വാക്‌സിൻ വിവരങ്ങൾ കൊവിൻ പോർട്ടലിൽ ലഭ്യമാക്കണം. അതോടൊപ്പം സർക്കാറിന്റെ വാക്‌സിനേഷൻ യജ്ഞത്തിലേക്ക് വാക്‌സിനുകൾ നൽകുന്നതു തുടരണം. വാക്‌സിനേഷനു ശേഷമുള്ള പ്രതികൂല സംഭവങ്ങൾ നിരീക്ഷിക്കുന്നതു തുടരുമെന്നും ഡ്രഗ്‌സ് കൺട്രോളർ ജനറൽ വ്യക്തമാക്കി.
ആശുപത്രികൾക്ക് നിലവിൽ നൽകിക്കൊണ്ടിരിക്കുന്നതിലും കുറഞ്ഞ വിലയ്ക്കാണ് വാക്‌സിനുകൾ നൽകുകയെന്നാണ് സൂചന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  15 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  15 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  15 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  15 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  15 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  15 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  15 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  15 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  15 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  15 days ago