HOME
DETAILS
MAL
സ്ഥാപകദിനം; സഊദിയിൽ ഫെബ്രുവരി 22 ന് ഇനി പൊതു അവധി
backup
January 28 2022 | 05:01 AM
റിയാദ്: സഊദി അറേബ്യ സ്ഥാപിതമായ ദിനം എന്ന പേരില്‍ ഫെബ്രുവരി 22 ന് പൊതു അവധി ദിനമായി പ്രഖ്യാപിച്ചു. ഭരണാധികാരി സൽമാൻ രാജാവാണ് എല്ലാ വര്‍ഷവും ഫെബ്രുവരി 22 ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ചത്. സഊദി സ്ഥാപിതമായ ദിനം എന്നതിന്റെ സന്തോഷ സൂചകമായാണ് അവധി പ്രഖ്യാപിച്ചത്. ഇതോടെ, രാജ്യത്ത് പുതിയൊരു ഔദ്യോഗിക അവധി ദിനം കൂടി ഉണ്ടാകും.
1727 ഫെബ്രുവരി 22 നാണ് സഊദി രാഷ്ട്രം സ്ഥാപിക്കുന്നതിന്റെ ആരംഭ തീയതിയായി നിശ്ചയിച്ചത്. ഇമാം മുഹമ്മദ് ബിൻ സഊദിന്റെ ഭരണത്തിന്റെ തുടക്കത്തിലേക്കും ഹിജ്റ 1139 വർഷത്തിന്റെ രണ്ടാം പകുതിയിൽ ദിരിയയിൽ അധികാരം ഏറ്റെടുത്തതിലേക്കും ചൂണ്ടിയാണ് ഫെബ്രുവരി 22 എന്ന തീയതി തിരഞ്ഞെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."