HOME
DETAILS
MAL
എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്ത നടപടി പകപോക്കലെന്ന്; സുപ്രീം കോടതി റദ്ദാക്കി
backup
January 28 2022 | 06:01 AM
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ പന്ത്രണ്ട് ബി.ജെ.പി എം.എല്‍.എമാരെ ഒരു വര്‍ഷത്തേക്കു സസ്പെന്‍ഡ് ചെയ്ത നിയമസഭാ പ്രമേയം സുപ്രീം കോടതി റദ്ദാക്കി.
ഒരു സമ്മേളന കാലയളവിലേക്കു മാത്രമേ സസ്പെന്ഷന് നിലനില്‍ക്കൂവെന്ന് ജസ്റ്റിസുമാരായ എഎന്‍ ഖാന്‍വില്‍ക്കര്‍, ദിനേഷ് മഹേശ്വരി, സിടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. സ്പീക്കര്‍ ഭാസ്
കര് ജാദവിനെ കൈയേറ്റം ചെയ്തെന്ന് ആരോപിച്ചാണ് മണ്‍സൂണ്‍ സമ്മേളനത്തിനിടെ പന്ത്രണ്ട് ബി.ജെ.പി അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തത്. ഇതിനെതിരെ എം.എല്‍.എമാര്‍ നല്കിയ ഹര്‍ജിയിലാണ് നടപടി.അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള നിയമസഭയുടെ പ്രമേയം പകപോക്കലാണെന്ന് സുപ്രീം കോടതി വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."