സഊദിയിൽ കൊറോണ വ്യാപന പ്രതിരോധ നടപടികള്‍ സെപ്തംബര്‍ അവസാനത്തോടെ അയവ് വരുത്തുമെന്ന് ആരോഗ്യ മന്ത്രാലയം
ജിദ്ദ: സഊദിയിൽ കൊറോണ വ്യാപന പ്രതിരോധ നടപടികള്‍ ഈ വര്‍ഷം സെപ്തംബര്‍ അവസാനത്തോടെ അയവ് വരുത്താന്‍ സാധിക്കുമെന്ന് ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ: ഹാനി ജോഖ്ദാര്. ഈ വര്‍ഷം മൂന്നാം പാദത്തിന്റെ അവസാനത്തോടെ പൊതു ജന പ്രതിരോധ ശേഷി ലക്ഷ്യമിട്ടതിലും കവിയുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ വാക്സിനേഷന് നടത്തിയവരുടെ എണ്ണം അര മില്യണു താഴെയാണെന്നും അത് വാക്സിന് ലഭ്യതക്കുറവ് കാരണമാണെന്നും ഇപ്പോള്‍ ആഴ്ചയില്‍ ഒരു ലക്ഷം വാക്സിനുകളാണു ഫൈസര്‍ സഊദിയില്‍ എത്തിക്കുന്നതെന്നും ഡോ: ഹാനി വെളിപ്പെടുത്തി.
അതേ സമയം 2021 ജനുവരി ഇരുപത്തിനാല് വരെ രാജ്യത്ത് വാക്സിന് സ്വീകരിച്ചവര്‍ അഞ്ചു ലക്ഷത്തിനടുത്തായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഇതുവരെ ആകെ 11,993,725 സ്രവ സാമ്പളുകൾ പി.സി.ആര് ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 35,527 സ്രവ സാമ്പിളുകളും ടെസ്റ്റ് നടത്തി,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."