സൗദിയും തുര്‍ക്കിയും വീണ്ടും അടുക്കുന്നു
അങ്കാറ: ഒരു ഇടവേളയ്ക്ക് ശേഷം സൗദി അറേബ്യയും തുര്‍ക്കിയും വീണ്ടും അടുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അല്‍ജസീറയാണ് രണ്ട് വര്‍ഷത്തെ കടുത്ത വൈര്യത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.
തുര്‍ക്കിയും സൗദിയും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് ഖത്തര്‍ മധ്യസ്ഥത വഹിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും വീണ്ടും സഹകരണത്തിന്റെ പാതയിലേക്ക് എത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നത്.
തുര്‍ക്കിയും സൗദി അറേബ്യയുമായുള്ള ബന്ധം പ്രാദേശിക ശക്തികളുടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും. ഇസ്താംബുളില്‍ വച്ച് മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയെ സൗദി അറേബ്യ കൊലപ്പെടുത്തിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. കൊലപാതകത്തിന് പിന്നാലെ സൗദിക്കെതിരേ തുര്‍ക്കി പരസ്യ നിലപാട് സ്വീകരിച്ചിരുന്നു.
ഗള്‍ഫ് മേഖലയിലെ നയതന്ത്ര പ്രതിസന്ധി കുറഞ്ഞതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും വീണ്ടും സൗഹൃദത്തിന്റെ പാതയിലേക്ക് തിരികെയത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ മൂന്നര വര്‍ഷത്തിനൊടുവില്‍ ജി.സി.സി രാജ്യങ്ങള്‍ ഖത്തറിനേര്‍പ്പെടുത്തിയ ഉപരോധം നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തുര്‍ക്കിയുമായും സൗദി അടുക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നത്.
സൗദി ഖത്തറിനേര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചത് തുര്‍ക്കിയുടെ പ്രസിഡന്റ് റജബ് ത്വയ്ബ് ഉര്ദുഗാന് സ്വാഗതം ചെയ്തിരുന്നു.
ജി.സി.സി യോത്തിന് മുന്നോടിയായി ഉര്‍ദുഗാനും സൗദി രാജാവ് സല്മാന് ബിന്‍ അബ്ദുല്‍ അസീസും തമ്മില്‍ ടെലഫോണില്‍ സംസാരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."