HOME
DETAILS
MAL
ഇന്ത്യയിൽ നിന്നും സഊദിയിലേക്കുള്ള വിമാന വിലക്ക് ഉടൻ നീങ്ങുമെന്ന് അംബാസിഡർ
backup
January 26 2021 | 09:01 AM
റിയാദ്: ഇന്ത്യയില്‍ നിന്ന് സഊദിയിലേക്കുള്ള വിമാന വിലക്ക് ഉടന്‍ നീങ്ങുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ: ഔസാഫ് സഈദ്. മലയാളികൾ അടക്കം ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശ്വാസമാകുന്നതാണ് അംബാസിഡറുടെ പ്രസ്താവന. കഴിഞ്ഞ ദിവസം സഊദി ആരോഗ്യ
മന്ത്രിയുമായി നടത്തിയ ചർച്ചയെ സംബന്ധിച്ച് മാധ്യമ സ്ഥാപനവുമായി പങ്ക് വെക്കുന്നതിനിടെയാണ് അംബാസിഡർ പ്രതീക്ഷക്കിട നൽകുന്ന പ്രസ്താവന നടത്തിയത്.
ഈ വര്‍ഷത്തെ ഹജ്ജിന് ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് അനുമതിയുണ്ടാകുമെന്നും വയസ്സും രോഗാവസ്ഥയും പരിശോധിച്ച ശേഷമാകും ഹജ്ജിന് അനുവാദമുണ്ടാവുകയെന്നും അംബാസിഡർ വ്യക്തമാക്കി. എന്നാല്‍ എത്ര പേര്‍ക്ക് ഹജ്ജിന് വരാനാകും എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ നിന്നും കൊവിഡ് വാക്സിൻ ഇറക്കുമതി ചെയ്യാൻ സഊദി അനുമതി നൽകിയിരുന്നു. പത്ത് മില്യന്‍ കോവിഡ് വാക്സിനുകളാണ് സഊദിയില്‍ എത്തിക്കാനിരിക്കുന്ന ഇതിന്റെ നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. ഇന്ത്യയിൽ നിന്നുള്ള വാക്സിൻ ഇറക്കുമതിയോടെ വിമാന സർവ്വീസ് സാധാരണ നിലയിൽ ആകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ പ്രവാസികൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."