കോഴിക്കോട്:ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കൈയേറ്റശ്രമം. സംഘടിച്ചെത്തിയ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് കയ്യേറ്റശ്രമം നടത്തിയത്.
പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതിയെ കണ്ടുപിടിക്കാൻ സഹായിച്ച ലോ കോളേജ് വിദ്യാർത്ഥികളുടെ പ്രതികരണം തേടുന്നതിനിടെയാണ് കൈയേറ്റ ശ്രമം ഉണ്ടായത്. പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപെട്ട പ്രതിയെ കണ്ടെത്തിയ ലോ കോളജ് വിദ്യാര്‍ഥികള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നത് പ്രവര്‍ത്തകര്‍ തടഞ്ഞു.
കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽനിന്ന് കുട്ടികളെ കാണാതായ കേസിൽ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി. ഒന്നര മണിക്കൂർ നേരത്തെ തെരച്ചിലൊടുവിൽ ലോ കോളേജ് പരിസരത്ത് നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫിയാണ് പിടിയിലായത്.