HOME
DETAILS

ഗോഡ്സെയെന്ന തീവ്രവാദി രാജ്യസ്നേഹിയാവുമ്പോൾ

  
backup
January 30 2022 | 05:01 AM

94562-54623-2022

ടി.എൻ പ്രതാപൻ എം.പി

ജനുവരി 30 ഈ രാജ്യം അതിന്റെ ചരിത്രത്തിലെ ഇന്നേവരെയുള്ള ഏറ്റവും ഇരുൾ മൂടിയ ഒരു സംഭവത്തെ ഓർത്ത് രക്തസാക്ഷി ദിനം ആചരിക്കുന്നു. 1948ൽ ജനുവരി മുപ്പതിന് ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ഹിന്ദുത്വ തീവ്രവാദി നാഥുറാം വിനായക് ഗോഡ്‌സെ വെടിവച്ചുകൊന്നതായിരുന്നു അത്. ഏഴുപതിറ്റാണ്ടിനിപ്പുറം ഗാന്ധിയുടെ ഇന്ത്യക്ക് വന്ന മാറ്റങ്ങളിൽ പലതും അദ്ദേഹത്തെ വീണ്ടും വീണ്ടും ക്രൂരമായി വധിക്കുന്നതിന് തുല്യമാണ് എന്ന യാഥാർഥ്യമാണ് ഈ രാജ്യം ഇന്നേ ദിവസം ഏറ്റവും വിങ്ങലോടെ തിരിച്ചറിയുന്നത്.


ജനുവരി മുപ്പതിന് ഗാന്ധിയുടെ പ്രതിമയോ ചിത്രമോ വച്ച് അതിലേക്ക് നിറയൊഴിക്കുന്ന ഹിന്ദുത്വ തീവ്രവാദികൾ ഒരു പെറ്റിക്കേസ് പോലും നേരിടാതെ പോകുന്നു, ഗാന്ധിയെ കൊന്ന രാജ്യം കണ്ട ഏറ്റവും വലിയ തീവ്രവാദി ഗോഡ്‌സെ ദേശീയാഭിമാനിയാണെന്ന് പറയുന്നവർ ഇന്ത്യയുടെ പാർലമെന്റിലെത്തുന്നു, ഗാന്ധി വധത്തിന് ഗൂഢാലോചന നടത്തിയവർ ആഘോഷിക്കപ്പെടുന്നു, ഗാന്ധി സ്വപ്നം കണ്ട ഹിന്ദു-മുസ്‌ലിം സൗഹൃദങ്ങളെ തകർക്കാൻ പുണ്യദേശങ്ങളിൽ വെറുപ്പിന്റെ സമ്മേളനങ്ങൾ കൊണ്ടാടുന്നു. 2014ന് ശേഷം മഹാത്മാഗാന്ധിയോട് ഈ രാജ്യം ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളിതൊക്കെയാണ്.
സംഘ്പരിവാർ പട്ടേലിനെ കട്ടെടുക്കാൻ നോക്കുന്നതും നേതാജിയെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നതും നെഹ്‌റുവിനെ മറികടക്കാൻ മാത്രമല്ല, ഗാന്ധിയെ കൂടെനിർത്താനുള്ള വൃഥാവിചാരങ്ങൾ ഉള്ളതുകൊണ്ടുകൂടിയാണ്. പക്ഷേ, ഗോഡ്‌സെയെയും ഗാന്ധിയെയും ഒരേ ശാഖയിൽ പാർപ്പിക്കുകയും ഗോഡ്‌സെയുടെ കൃത്യത്തെ അഭിനിവേശത്തോടെ കാണുകയും ചെയ്യുകയാണവർ. അതായത്, ഗാന്ധിയെ അവർക്ക് വേണ്ടത് ഗ്രാമങ്ങളിൽ ഇപ്പോഴും കുടികൊള്ളുന്ന ഗാന്ധിയുടെ ചൈതന്യം കവർന്നെടുക്കാനാണ്. പക്ഷേ, കാപട്യം എപ്പോഴും മറനീക്കി പുറത്തുവരുമല്ലോ. യു.പി.എ സർക്കാരിന്റെ നിർമ്മൽ ഭാരത് പേരുമാറ്റി സ്വഛ് ഭാരത് അഭിയാൻ കൊണ്ടുവന്നപ്പോൾ ഗാന്ധി ഒരു കണ്ണട മാത്രമായി. ഖാദി ഇന്ത്യയുടെ കലണ്ടറുകളിലും പരസ്യങ്ങളിലും ഗാന്ധിയെ മാറ്റി മോദി കയറിയിരുന്ന് ചർക്ക തിരിച്ചു.


ബി.ജെ.പിയുടെ ഐ.ടി ഹാൻഡിലുകൾ തരം കിട്ടുമ്പോഴൊക്കെ ഗാന്ധിക്കെതിരേ വ്യാജ വ്യവഹാരങ്ങൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഗാന്ധി നയിച്ച ദേശീയ സ്വാതന്ത്ര്യ സമരത്തെ മനഃപൂർവം മറന്നുകളയാമെന്ന് അവർ കണക്കുകൂട്ടുന്നു. സർക്കാർ പരിപാടികളിൽ പോലും പ്രദർശിപ്പിക്കുന്ന ഗാന്ധി ആദരവുകൾ വെറും പ്രഹസനമാണെന്ന് വ്യക്തമാകുന്നു. അതുകൊണ്ടൊക്കെത്തന്നെ ഗാന്ധി നിലകൊണ്ടത് ഏത് ആശയത്തിന് വേണ്ടിയായിരുന്നു എന്നത് ആവർത്തിക്കുന്നത് അനിവാര്യമായ ഒരു രാഷ്ട്രീയ പ്രതിരോധമായി മാറുന്ന സന്ദർഭമാണിത്. മനുഷ്യർ മനുഷ്യന്റെ നന്മയ്ക്ക് വേണ്ടി അക്രമവും അനീതിയുമില്ലാതെ നിലകൊള്ളുന്ന ഒരു സമൂഹമാണ് ഗാന്ധി വിഭാവനം ചെയ്തത്.
മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ അഗ്നിപരീക്ഷകൾ ലോകത്തിന് നൽകിയ ഏറ്റവും മനോഹരമായ ദർശനമായിരുന്നു അഹിംസ. അക്രമത്തിന്റെ വഴികളിലൂടെ നേടുന്നതൊന്നും മനുഷ്യൻ ദീർഘമായ സുഖം നൽകുന്നില്ലെന്ന് ഗാന്ധി ലോകത്തോട് പറഞ്ഞു. ലോകമഹായുദ്ധങ്ങൾ വീണ്ടും വീണ്ടും യുദ്ധങ്ങൾക്ക് വഴിവെട്ടിയപ്പോൾ ആഫ്രിക്കയിൽ മണ്ടേലയും അമേരിക്കയിൽ മാർട്ടിൻ ലൂഥറും ഗാന്ധിയെ പഠിച്ചു. ആർത്തിയും അരാജകത്വവും ഇല്ലാത്ത, സാഹോദര്യവും സമാധാനവും വാഴുന്ന ലോകമാണ് ഗാന്ധി മുന്നോട്ടുവച്ചത്. മഹാത്മാഗാന്ധിയുടെ ദർശനത്തിന്റെ കാതലാണത്.


സംഘ്പരിവാർ പിന്തുടരുന്ന ആശയമാകട്ടെ ഗാന്ധിയുടേതിന് നേരെ എതിരാണ്. അതുകൊണ്ടാണ് ഗാന്ധി ഹിന്ദുത്വവാദികൾക്ക് 'തലവേദനയാകുന്നത്'. അതുകൊണ്ടാണ് ഗാന്ധിയെ അവർ വധിച്ചുകളഞ്ഞത്. ഇരുനൂറ് വർഷത്തെ ബ്രിട്ടിഷ് അധിനിവേശത്തിന്റെ ഇരുട്ടിൽനിന്ന് ഇന്ത്യ സ്വാതന്ത്ര്യപ്പുലരിയിലേക്ക് നടക്കുമ്പോൾ വർഗീയ ലഹളകളുടെ ഘനാന്ധകാരം വെളിച്ചം തടഞ്ഞുവച്ചുകൊണ്ടിരുന്നു. അപ്പോഴും ഗാന്ധി സർവമത പ്രാർഥനകളും മാനവസേവനവുമായി കലാപഭൂമികളിലേക്ക് ഇറങ്ങിച്ചെന്നു. ഹിന്ദുവും മുസ്‌ലിമും സഹോദരന്മാരായി വാഴുന്ന ഇന്ത്യയിലേ സ്വാതന്ത്ര്യത്തിന് അർഥമുള്ളൂ എന്നദ്ദേഹം ഉറക്കെയുറക്കെ പറഞ്ഞുകൊണ്ടിരുന്നു.


എന്നാൽ 1920കളിൽ തന്നെ വർഗീയതയുടെ വിഷവിത്തുകൾ നെഞ്ചേറ്റിയ സംഘ്പരിവാരത്തിന് ഗാന്ധിയുടെ വാക്കുകൾ കേൾക്കാൻ കഴിയുമായിരുന്നില്ല. കേട്ടാലും അവരത് ഉൾക്കൊള്ളാൻ തയാറായിരുന്നില്ല. ഇന്ത്യ ഒരു മതരാഷ്ട്രമാവാൻ ഏറ്റവും വലിയ തടസങ്ങളിലൊന്ന് ഗാന്ധിയാണെന്ന് അവർ സംഘമിത്രങ്ങളെ പറഞ്ഞുപഠിപ്പിച്ചു. പലതവണ പലരൂപത്തിൽ ഗാന്ധിക്ക് നേരെ വധശ്രമങ്ങളുണ്ടായി. ഹിന്ദുക്കളെ വഞ്ചിച്ചതുകൊണ്ടാണ് ഗാന്ധിയെ കൊന്നതെന്ന് ഗോഡ്‌സെ കോടതിയിൽ പറഞ്ഞു. ഹിന്ദുമതത്തെ തങ്ങളുടെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി സംഘ്പരിവാർ എങ്ങനെയെല്ലാം, എത്രത്തോളം വക്രീകരിക്കും എന്നതിന് ഗാന്ധി വധം പോലെ മറ്റൊരു ഉദാഹരണം ആവശ്യമില്ല. നല്ല ഹിന്ദു/ ചീത്ത ഹിന്ദു എന്ന ധ്രുവങ്ങൾ സൃഷ്ടിക്കുന്നത് അപക്വമായതുകൊണ്ടും ഹിന്ദുമതത്തെ ദുരുപയോഗം ചെയ്യുന്ന ആശയപദ്ധതിക്ക് ഹിന്ദുത്വം എന്ന പ്രയോഗം നിലനിൽക്കുന്നതിനാലും ഹിന്ദു-ഹിന്ദുത്വ വ്യത്യാസങ്ങളെ മനസിലാക്കാൻ ഗാന്ധി-ഗോഡ്‌സെ വൈരുധ്യം തിരിച്ചറിയുകയാണ് വേണ്ടത്.


ഗാന്ധി മുസ‌്ലിമിനെ, മറ്റു മതക്കാരെ ആദരിക്കുന്ന ഹിന്ദുവിനെ പരിചയപ്പെടുത്തി. ഹിന്ദുത്വം അതിനെ വെറുത്തു. ഗാന്ധി ഹിന്ദു-മുസ്‌ലിം ഐക്യത്തിൽ വിശ്വസിച്ചു. ഹിന്ദുത്വം മുസ്‌ലിമിനെ, ക്രിസ്ത്യാനിയെ, ഹിന്ദുത്വത്തെ എതിർക്കുന്ന ഹിന്ദുക്കളെ, സിഖുകാരെ അപരവത്കരിച്ചു; ആക്രമിച്ചു. ഗാന്ധി ജാമിഅ മില്ലിയ ഇസ്‌ലാമിയ കേന്ദ്ര സർവകലാശാല സ്ഥാപിക്കാൻ മുൻകൈയെടുത്തു. ഹിന്ദുത്വം അതേ സർവകലാശാലയിൽ അക്രമം അഴിച്ചുവിട്ടു. ഗാന്ധി മനുഷ്യനെ ഉൾക്കൊണ്ടു. ഗാന്ധി നിർമാണാത്മതയിൽ വിശ്വസിച്ചപ്പോൾ, ഹിന്ദുത്വം സംഹാരത്തിൽ ആനന്ദം കണ്ടു. ഗാന്ധി അറിവിനും അക്ഷരത്തിനും ആവിഷ്‌കാരത്തിനും വേണ്ടി നിലകൊണ്ടപ്പോൾ നേരുള്ള അക്ഷരങ്ങളെയും പാഠപുസ്തകങ്ങളെയും ഹിന്ദുത്വം വെറുത്തു. ഹിന്ദുത്വം പിശാചിനെ കുടിയിരുത്തി. ഗാന്ധി ഹിന്ദുവായിരുന്നു. ഗോഡ്‌സെ ഹിന്ദുത്വവാദിയും. ഇതുപോലെ മനുഷ്യനെ ബാധിക്കുന്ന, മണ്ണിനെ ബാധിക്കുന്ന വിഷയങ്ങളിൽ ഗാന്ധിയെ ഹിന്ദുത്വവാദികൾക്ക് സഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് അവർ ലോകത്തോട് മുഴുവൻ ആ മഹാ അപരാധം ചെയ്തത്. നമ്മുടെ രാജ്യത്തെ കാർന്നുതിന്നുന്ന അർബുദമാണ് മതരാഷ്ട്രവാദം. അതിനെ എതിർക്കാൻ ഗാന്ധിയിലേക്ക് മടങ്ങുകയാണ് വേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago