ഗാന്ധി ഘാതകർക്ക് യു.പി മറുപടി നൽകും: അഖിലേഷ്
ലഖ്‌നൗ
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമാകില്ലെന്നും അടുത്ത വർഷം ഗുജറാത്തിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പാണ് അപ്രതീക്ഷിത ഫലം നൽകുകയെന്നും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഉത്തർപ്രദേശിൽ എസ്.പിക്ക് സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഗാന്ധി ഘാതകരെ യു.പിയിലെ വോട്ടർമാർ പാഠം പഠിപ്പിക്കും. ഉത്തർപ്രദേശിലെ വിധി ഇപ്പോഴേ നിർണയിക്കപ്പെട്ടുവെന്നും അതാണ് ബി.ജെ.പി വിഭ്രാന്തി പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസം എസ്.പിയിൽനിന്ന് അടർത്തിമാറ്റാൻ അമിത് ഷാ ശ്രമിച്ച രാഷ്ട്രീയ ലോക് ദളിന്റെ അധ്യക്ഷൻ ജയന്ത് ചൗധരിക്കൊപ്പമായിരുന്നു വാർത്താസമ്മേളനം.
എസ്.പി സഖ്യത്തെ പിളർത്താനുള്ള അമിത് ഷായുടെ ശ്രമം പരാജയപ്പെട്ടതിനു പിന്നാലെയാണ് ഇരു നേതാക്കളും വാർത്താസമ്മേളനം നടത്തിയത്. ഗാന്ധി ഘാതകർക്ക് യു.പിയിൽ മാത്രമല്ല, ഗുജറാത്തിലും തിരിച്ചടിയുണ്ടാകും.
യു.പിയിൽ സന്തോഷത്തിന്റെ നാളുകൾ തിരികെയെത്തും. കർഷകർ, യുവ വ്യാപാരികൾ, സാധാരണക്കാർ തുടങ്ങി എല്ലാവരും ബി.ജെ.പിക്കെതിരേ വിധിയെഴുതുമെന്നും അഖിലേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."