HOME
DETAILS

ഇന്ത്യ പെഗാസസ് വാങ്ങി; വെളിപ്പെടുത്തി ന്യൂയോർക്ക് ടൈംസ്; വാങ്ങിയത് 13,000 കോടി രൂപയുടെ സൈനിക കരാറിന്റെ ഭാഗമായി

  
backup
January 30 2022 | 05:01 AM

486524853


ന്യൂയോർക്ക്
ഇസ്‌റാഈൽ കമ്പനിയായ എൻ.എസ്.ഒയുടെ ചാരസോഫ്റ്റ്‌വെയറായ പെഗാസസ് 2017ൽ ഇന്ത്യ വാങ്ങിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. 13,000 കോടി രൂപയുടെ സൈനിക കരാറിൽ ഉൾപ്പെടുത്തിയാണ് സോഫ്റ്റ്‌വെയർ വാങ്ങിയത്. ഇരു രാജ്യങ്ങളും ഒപ്പിട്ട സൈനിക കരാറിലാണ് പെഗാസസ് കൈമാറ്റവും ഉൾപ്പെടുത്തിയത്.


മിസൈൽ സംവിധാനവും പെഗാസസും വാങ്ങുന്നതായിരുന്നു കരാറിലെ പ്രധാന കാര്യങ്ങളെന്ന് ഒരു വർഷം നീണ്ട അന്വേഷണത്തിൽ വ്യക്തമായതായി റിപ്പോർട്ടിൽ പറയുന്നു. 2017ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്‌റാഈൽ സന്ദർശിച്ചിരുന്നു. ഇതോടെയാണ് കരാറിൽ തീരുമാനമായതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പെഗാസസ് ചോർത്തലിന് ഇരയായവരുടെ പട്ടിക ദ വയർ നേരത്തെ പുറത്തുവിട്ടിരുന്നു.


ഇസ്‌റാഈൽ സർക്കാരും എൻ.എസ്.ഒ ഗ്രൂപ്പും ചേർന്ന് എതിരാളികളെ നിരീക്ഷിക്കാനുള്ള ഉപകരണമെന്ന നിലയിൽ പെഗാസസ് രാഷ്ട്രത്തലവന്മാർക്ക് നൽകുകയായിരുന്നു.
ഇന്ത്യ, പോളണ്ട്, ഹംഗറി തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടന്നതിന്റെ രേഖകളുണ്ടെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം, രാജ്യസുരക്ഷയെന്ന ന്യായീകരണത്തോടെ പെഗാസസ് വിഷയത്തിൽനിന്ന് ഒഴിഞ്ഞുമാറുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചുവരുന്നത്. എൻ.എസ്.ഒ ഗ്രൂപ്പുമായി ഒരുതരത്തിലുള്ള വാണിജ്യ ഇടപാടും നടത്തിയിട്ടില്ലെന്നു കഴിഞ്ഞ വർഷം പ്രതിരോധ മന്ത്രാലയം പ്രസ്താവനയിറക്കിയിരുന്നു. സർക്കാരിന്റെ ഈ വിശദീകരണം തള്ളുന്നതാണ് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്.


2019 ജൂണിൽ ഇസ്‌റാഈൽ പ്രധാനമന്ത്രി ഇന്ത്യ സന്ദർശിച്ചു, യു.എൻ സാമ്പത്തിക-സാമൂഹ്യ സമിതിയിൽ ഫലസ്തീൻ മനുഷ്യാവകാശ സംഘടനയ്ക്ക് നിരീക്ഷക പദവി നിഷേധിക്കാൻ ഇന്ത്യ ഇസ്‌റാഈലിനെ പിന്തുണച്ചു വോട്ടുചെയ്തു തുടങ്ങിയ കാര്യങ്ങളും റിപ്പോർട്ടിൽ പറയുന്നു.


എന്നാൽ, ന്യൂയോർക്ക് ടൈംസിനെ ആരെങ്കിലും വിശ്വസിക്കുമോയെന്നായിരുന്നു കേന്ദ്രമന്ത്രിയും മുൻ സൈനിക മേധാവിയുമായ വി.കെ സിങ്ങിന്റെ പ്രതികരണം. അതേസമയം, പെഗാസസ് വിഷയത്തിൽ വീണ്ടും ആരോപണങ്ങളുമായി പ്രതിക്ഷവും രംഗത്തെത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago