കസ്‌റ്റംസ് ക്ലിയറൻസ് മേഖലയിൽ സമ്പൂർണ്ണ സഊദി വൽക്കരണം; 2,000 സ്വദേശികൾക്ക് തൊഴിൽ
റിയാദ്: കസ്‌റ്റംസ് ക്ലിയറൻസ് പൂർണ്ണമായും സഊദി വൽക്കരിക്കാൻ തീരുമാനം. സ്വദേശി യുവതീ യുവാക്കളായ രണ്ടായിരം പേർക്ക് ഇതിലൂടെ തൊഴിൽ നൽകാൻ സാധിക്കുമെന്നാണ് മന്ത്രാലയം കരുതുന്നത്. സമ്പൂർണ്ണ സഊദി വത്കരണ പദ്ധതി പ്രാബല്യത്തിൽ വരുത്താനായി സഊദി കസ്‌റ്റംസും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവും തമ്മിൽ സഹകരണ കരാറിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ട്. കസ്റ്റംസ് ക്ലിയറൻസ് പ്രവർത്തനങ്ങളിലെ സേവനങ്ങളുടെ നിലവാരം ഉയർത്തുകയും പ്രാദേശിക തൊഴിലാളികളെ ഈ മേഖലയിൽ ചേരാൻ പ്രാപ്തരാക്കുകയും ചെയ്യുന്നതിനൊപ്പം സഊദി തൊഴിലാളികളെ പരിപോഷിപ്പിക്കാനും എല്ലാ തുറമുഖങ്ങളിലും അവരുടെ മത്സരശേഷി ഉയർത്താനും കരാർ ലക്ഷ്യമിടുന്നു.
കസ്റ്റംസ് ക്ലിയറൻസ് മേഖലക്കും ഈ മേഖലയിലെ തൊഴിലന്വേഷകർക്കും പിന്തുണ നൽകുന്നതിനെ പ്രോത്സാഹിപ്പിക്കൽ, ഈ മേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന പൗരന്മാർക്ക് യോഗ്യതയും പരിശീലനവും നൽകുക എന്നിവയും സഹകരണ കരാറിൽ ഉൾപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."