തീച്ചൂടാര്ന്ന ഒരു സമര നാളിനു ശേഷം കര്‍ഷക നേതാക്കള്‍ ഇന്ന് അനുയായികളെ അഭിസംബോധന ചെയ്യും
ന്യൂഡല്‍ഹി: കര്‍ഷക നേതാക്കള്‍ ഇന്ന് അനുയായികളെ അഭിസംബോധന ചെയ്യും. സംഭവബഹുലവും സംഘര്‍ഷഭരിതവുമായി സമരനാളിനു ശേഷം ആദ്യമായാണ് നേതാക്കള്‍ അനുയായികളുമായി സംവദിക്കുന്നത്. സിംഗു അതിര്‍ത്തിയില്‍ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയില്‍ സമരത്തിന്റെ അടുത്ത നീക്കത്തെ കുറിച്ച് പദ്ധതി തയ്യാറാക്കും.
അതേസമയം, തലസ്ഥാന അതിര്‍ത്തികളില്‍ കൂടുതല്‍ സേനയെ വിന്യസിക്കുന്നത് ഉള്‍പെടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ യോഗം വിളിച്ചിരുന്നു. ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ കനത്ത കാവല്‍ ഏര്‍പെടുത്തിയിട്ടുണ്ട്. ഡല്‍ഹിയിലും ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലും ഇന്റര്‍നെറ്റ് ഭാഗികമായി വിച്ഛേദിച്ചിട്ടുണ്ട്.
റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാല സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. സമരക്കാരില്‍ നിന്ന് ഒരു സംഘം ചെങ്കോട്ടയില്‍ എത്തുകയും അവിടെ കര്‍ഷക പതാകപാറിക്കുകയും ചെയ്തിരുന്നു. കോടതി ഇടപെടലിന് ശേഷമാണ് പൊലിസ് കര്‍ഷക റാലിക്ക് അനുമതി നല്‍കിയത്. റിപ്പബ്ലിക് ദിന പരേഡ് കഴിഞ്ഞ ശേഷമായിരുന്നു റാലി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."