അഞ്ചു വർഷത്തിനുള്ളിൽ സഊദി അടിമുടി മാറും, കറൻസി രഹിത രാജ്യമാകും, അറിയാം മാറ്റങ്ങൾ
റിയാദ്: അടുത്ത അഞ്ചു വർഷത്തിനുള്ളിൽ സഊദിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വിപ്ലവകരമായിരിക്കുമെന്ന സൂചനയുമായി സഊദി കിരീടാവകാശി. സഊദി അറേബ്യയുടെ പൊതു നിക്ഷേപ ഫണ്ട് (പിഐഎഫ്) അടുത്ത 10 വർഷത്തിനുള്ളിൽ 3 ട്രില്യൺ റിയാൽ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപനത്തോടൊപ്പം സഊദിയിൽ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾക്കുമൊപ്പം രാജ്യത്തിന്റെ മുഖം തന്നെ അടിമുടി മാറുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളാണ് കിരാവകാശി നടത്തിയിട്ടുള്ളത്. ജീവിത നിലവാരം ഉയർത്തി രാജ്യത്തെ അടിമുടി മാറ്റുന്ന പദ്ധതികൾക്ക് വരുന്ന ആഴ്ചകളിൽ തുടക്കമാകുമെന്നാണ് റിപ്പോർട്ടുകൾ.
ജി.ഡി.പിയിലേക്ക് എണ്ണേതര വരുമാനം 1.2 ലക്ഷം കോടിയാക്കി ഉയർത്തും. 2030 ൽ പിഎഫിന്റെ മൊത്തം ആസ്തി 7 ട്രില്യൺ 500 ബില്യൺ റിയാൽ കവിയും. സഊദി ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിൽ നിന്നും പ്രതിവർഷം 150 ബില്യൺ റിയാൽ സഊദി അറേബ്യയുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് ഒഴുകുമെന്നും കിരീടാവകാശി വെളിപ്പെടുത്തുന്നു. ഇതോടൊപ്പം രാജ്യത്തിന്റെ മുഖം തന്നെ മാറുന്ന തരത്തിലുള്ള മാറ്റങ്ങൾക്കും സഊദി സാക്ഷിയാകും.
കറൻസി രഹിത രാജ്യമായി സഊദിയെ മാറ്റുന്നതാണ് ഇതിൽ പ്രധാനം. ഇലക്ടോണിക്‌സ് ഇടപാടുകൾ ഘട്ടം ഘട്ടമായി പൂർത്തിയാക്കിയാണ് കറൻസി രഹിത രാജ്യമാക്കി മാറ്റുന്നത്. ഇതിനായി കേന്ദ്ര ബാങ്കുമായി സഹകരിച്ച് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വ്യോമയാന പ്രതിരോധ മേഖലയിലേക്കാവശ്യമായ വസ്തുക്കളുടെ നിർമാണം, അറ്റകുറ്റപ്പണി, അനുബന്ധ സേവനങ്ങൾ എന്നിവ ലഭ്യമാക്കും. കൂടാതെ, ചരക്ക് നീക്കത്തിൽ ആഗോള കേന്ദ്രങ്ങളിലൊന്നാക്കിയും ഹലാൽ ഭക്ഷ്യ വിതരണ മേഖലയുടെ ആഗോള ഹബ്ബാക്കിയും സഊദിയെ മാറ്റുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്കാണ് സഊദി സാക്ഷിയാകാൻ പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."