HOME
DETAILS

'കിരണ്‍ ദാസ് എന്നയാള്‍ അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ ശ്രമിച്ചു'; കമന്റിട്ടത് തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടില്‍ നിന്നെന്ന് അജ്‌നാസ്

  
backup
January 27 2021 | 08:01 AM

ajnas-relaying-on-k-surendran-comment-issue-2021

 

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മോശം കമന്റിട്ടത് താനല്ലെന്ന് ആരോപണവിധേയനായ അജ്‌നാസ്. തന്റെ പേരില്‍ വ്യാജ ഐഡിയുണ്ടാക്കി, വ്യക്തിവൈരാഗ്യമുള്ള ആരോ ചെയ്തതാണെന്ന് അജ്‌നാസ് പറഞ്ഞു. നേരത്തെ, അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ ശ്രമമുണ്ടായിരുന്നുവെന്നും അത് തടഞ്ഞിരുന്നെങ്കിലും, പിന്നീട് എന്റെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജ ഐഡയുണ്ടാക്കിയെന്നും അതിലൂടെയാണ് മോശം കമന്റിട്ടതെന്നും അജ്‌നാസ് പറഞ്ഞു.

ജനുവരി 13ന് അബുദാബിയില്‍ നിന്നും കിരണ്‍ ദാസ് എന്നു പേരുള്ളയാള്‍ അക്കൗണ്ട് തുറക്കാന്‍ ശ്രമിച്ചതായി അറിയിച്ച് ഫെയ്‌സ്ബുക്കില്‍ നിന്ന് മെയില്‍ വന്നിരുന്നു. അപ്പോള്‍ തന്നെ പാസ്‌വേഡ് മാറ്റി. അക്കൗണ്ട് ഹാക്ക് ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടു. അതുകൊണ്ട് തന്റെ പേരും ചിത്രവും ഉപയോഗിച്ച് അജ്‌നാസ് അജ്‌നാസ് എന്ന പേരില്‍ വ്യാജ അക്കൗണ്ട് സൃഷ്ടിച്ചു. ഈ അക്കൗണ്ടില്‍ നിന്നാണ് ബി.ജെ.പി നേതാവിന്റെ മകള്‍ക്കെതിരെ കമന്റ് ചെയ്തിരിക്കുന്നതെന്നും ഖത്തറില്‍ ജോലി ചെയ്യുന്ന, ടിക് ടോക് താരം കൂടിയായ പേരാമ്പ്ര സ്വദേശി പറഞ്ഞു.

എന്റെ അജ്‌നാസ് ആശാസ് അജ്‌നാസ് എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് തെറി കമന്റ് പോയതെന്ന് തെളിയിച്ചുകഴിഞ്ഞാല്‍ ഏത് നിയമനടപടി നേരിടാനും തയ്യാറാണ്. എന്നേപ്പറ്റി എന്തൊക്കെയാണ് ഊതി വീര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്? ബി.ജെ.പി നേതാവിന്റെ പേജില്‍ പോയിട്ട് മകളേക്കുറിച്ച് തെറി കമന്റ് അടിച്ചെന്നാണ്. എന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്ന് അങ്ങനെയൊരു കമന്റ് പോയെങ്കില്‍, നിങ്ങളത് തെളിയിച്ചു തരികയാണെങ്കില്‍ നിങ്ങള്‍ പറയുന്ന ഏത് ശിക്ഷയും ഏത് നിയമനടപടിയും സ്വീകരിക്കാന്‍ ഞാന്‍ തയ്യാറാണ്. ഇതൊന്നും അന്വേഷിക്കാതെ എന്റെ നാട്ടിലെല്ലാം പോയി വളരെ മോശമായി പ്രകടനം വിളിക്കുന്നു. എന്നെ മോശമായി ചിത്രീകരിക്കാന്‍ സോഷ്യല്‍ മീഡിയക്കാരുണ്ട്. അവരോട് എനിക്ക് പറയാനുള്ളത്, സത്യവസ്ഥ എന്താണെന്ന് നിങ്ങളാദ്യം മനസിലാക്കൂ. അല്ലാതെ ഒരു വ്യക്തിയുടെ പേര് കിട്ടിയ പാടെ അത് മൊത്തം ഊതി വീര്‍പ്പിക്കുകയല്ല വേണ്ടത്. ഇന്ന് അജ്‌നാസിന്ന അത് സംഭവിച്ചു. നാളെ വേറെരൊള്‍ക്കും ഇത് സംഭവിക്കും. എല്ലാവരും മനുഷ്യരാണ്. ഇവിടെ രാഷ്ട്രീയവും മതവുമല്ല നോക്കേണ്ടത്. അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാണ് ശ്രമിക്കേണ്ടതെന്നും അജ്‌നാസ് ഫെയ്‌സ്ബുക്കിലിട്ട വീഡിയോയില്‍ പറഞ്ഞു.

ഒരു പാര്‍ട്ടിയോടും ആഭിമുഖ്യമുള്ളയാളല്ല. നേതാക്കന്‍മാരുടെ അക്കൗണ്ടുകളിലോ പേജുകളിലോ പോയി തെറിക്കമന്റ് ഇടാറില്ല. ആള്‍മാറാട്ടം നടത്തി തന്റെ പേരില്‍ കമന്റിട്ടതിനെതിരെ നിയമപരമായി നീങ്ങും. ഖത്തറിലെ സൈബര്‍ സെല്‍, ഇന്ത്യന്‍ എംബസി, നാട്ടിലെ സൈബര്‍ സെല്‍, പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കുമെന്നും അജ്‌നാസ് പറഞ്ഞു.

എന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് നെയിം അജ്‌നാസ് ആശാസ് അജ്‌നാസ് എന്നാണ്. ഈ കമന്റ് വന്നത് അജ്‌നാസ് അജ്‌നാസ് എന്ന അക്കൗണ്ടില്‍ നിന്നും. സാധാരണ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് മനസിലാകും ഇതൊരു ഫേക്ക് ഐഡിയാണെന്നത്.

കൂടുതല്‍ അന്വേഷിച്ചാല്‍ ഈ അക്കൗണ്ട് ഓപ്പണ്‍ ആക്കിയിരിക്കുന്നത് കിരണ്‍ ദാസ് എന്നയാളാണെന്ന് മനസിലാകും. അയാളില്‍ നിന്നാണ് കമന്റ് വന്നത് തന്നെ. എന്നോട് വ്യക്തിപരമായി ആളുകള്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍ നേരിട്ടുവന്ന് പറഞ്ഞുതീര്‍ക്കുകയാണ് വേണ്ടത്. അല്ലാതെ സോഷ്യല്‍ മീഡിയയിലൂടെ മോശമാക്കുകയല്ല. നാട്ടിലാണെങ്കിലും ഖത്തറിലാണെങ്കിലും വളരെ മോശമായാണ് വാര്‍ത്തകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

കെ. സുരേന്ദന്‍ മകള്‍ക്കൊപ്പം ഇരിക്കുന്ന ചിത്രത്തിനു താഴെയാണ് മോശം കമന്റ് വന്നത്. ഇത് നീക്കം ചെയ്യുകയും നിയമനടപടിക്കായി കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഖത്തര്‍ എംബസിയെ സമീപിക്കുകയും ചെയ്തിരുന്നു.

പിന്നാലെ അജ്‌നാസിന്റെ വീട്ടിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. അദ്ദേഹത്തിന്റെ പിതാവിന് താക്കീത് നല്‍കിയാണ് ബിജെപി പ്രവര്‍ത്തകര്‍ മടങ്ങിയത്. 'ഈ പ്രതികരണമൊന്നുമല്ല ഉണ്ടാകേണ്ടത്. അറിയാല്ലോ, അതിനുള്ള ആള്‍ക്കാരും സംവിധാനവും ഇവിടെ തന്നെയുണ്ടാവും.' എന്നായിരുന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ പറഞ്ഞത്. അജ്‌നാസിനെ തങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടെന്നും അവന്‍ പറഞ്ഞത് താന്‍ അല്ല, അങ്ങനെയൊരു പരാമര്‍ശം നടത്തിയതെന്നാണ്. അവന്‍ അല്ലെങ്കില്‍ കുഴപ്പമില്ല. ആണെങ്കില്‍ നിയമപരമായും അല്ലാതെയും നേരിടുമെന്നും ബിജെപിക്കാര്‍ മുന്നറിയിപ്പായി പറഞ്ഞിരുന്നു.

ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലും അജ്‌നാസിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ കമന്റ് പ്രവാഹങ്ങള്‍ നടത്തുന്നുണ്ട്. കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടിയുടെ സംസ്ഥാന നേതാവിന്റെ മകള്‍ക്കെതിരെ അശ്ലീലപരാമര്‍ശം നടത്തിയ അജ്‌നാസിനെതിരെ നടപടി സ്വീകരിക്കണമെന്നും രാജ്യത്ത് നിന്ന് പുറത്താക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago