HOME
DETAILS
MAL
സഊദിയിൽ ബഖാലകൾക്ക് പുതിയ മാർഗ്ഗ നിർദേശങ്ങൾ: ഒന്നാം ഘട്ടം അടുത്ത മാസം പ്രാബല്യത്തിൽ
backup
January 27 2021 | 16:01 PM
റിയാദ്: സഊദിയിൽ ബഖാലകൾക്ക് പുതിയ മാർഗ്ഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. സഊദി നഗര ഗ്രാമകാര്യ മന്ത്രാലയമാണ് പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കിയത്. ഇത് പ്രകാരം മുഴുവൻ ബഖാലകളിലും സിസിടിവി കാമറകൾ സ്ഥാപിക്കുകയും എല്ലാ ഉത്പന്നങ്ങൾക്ക് മുകളിലും വില പ്രദർശിപ്പിക്കുകയും വേണം.
പുതിയ മാർഗ്ഗ നിർദേശങ്ങളുടെ ഒന്നാം ഘട്ടം ഫെബ്രുവരിൽ 10 മുതലും രണ്ടം ഘട്ടം ജൂൺ 29 മുതലുമായിരിക്കും നടപ്പിലാക്കുക. സിസിടിവി കാമറകൾ സ്ഥാപിക്കുക, എല്ലാ ഉത്പന്നങ്ങൾക്ക് മുകളിലും വില വിവരം പ്രദർശിപ്പിക്കുക, തൊഴിലാളികളുടെ ഹെൽത്ത് സർട്ടിഫിക്കറ്റ്, ലൈസൻസ് ഉണ്ടായിരിക്കുക എന്നിവയാണ് ഒന്നാം ഘട്ടത്തിൽ പാലിച്ചിരിക്കേണ്ടത്.
ഇലക്ട്രോണിക് ബില്ലുകൾ നൽകുന്നതിനുള്ള സംവിധാനം, പുതിയ ബോഡുകളുടെ നിബന്ധനകൾ പാലിക്കൽ, സ്ഥാപനത്തിലേക്ക് സുതാര്യമായ കാഴ്‌ച ഒരുക്കുക, പുറത്തേക്ക് വലിക്കുന്ന ഗ്ലാസ് ഡോർ സ്ഥാപിക്കുക, ലൈറ്റുകൾ ഉറപ്പ് വരുത്തുക, തീയണക്കാനുള്ള സിലിണ്ടറുകൾ സ്ഥാപിക്കുക, പ്രതലങ്ങളും ഫ്രീസറും ഗ്ളാസും എല്ലാം വൃത്തിയായി സൂക്ഷിക്കുക, ക്ളീനിംഗ് വസ്‌തുക്കളും മറ്റും ഭക്ഷണ സാധനങ്ങളിൽ നിന്ന് ദൂരെ മാറ്റി സ്ഥാപിക്കുക എന്നിവയാണ് രണ്ടാം ഘട്ട നിബന്ധനകളിൽ വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."