മലപ്പുറത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തകനെ കുത്തിക്കൊന്നു
മലപ്പുറം: മലപ്പുറം പാണ്ടിക്കാട് മുസ്ലിം ലീഗ് പ്രവര്‍ത്തകനെ കുത്തിക്കൊന്നു. ഒറവമ്പുറത്ത് ആര്യാടന് വീട്ടില്‍ മുഹമ്മദ് സമീര്‍ (26) ആണ് കൊല്ലപ്പെട്ടത്.
സി.പി.എം പ്രവര്‍ത്തകരാണ് കൊലക്ക് പിന്നിലെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്. എന്നാല്‍ ഇക്കാര്യം സി.പി.എം നിഷേധിച്ചു.
ബുധനാഴ്ച്ച രാത്രി 11 മണിയോടെ പാണ്ടിക്കാട് ഒറവമ്പുറത്ത് അങ്ങാടിയില്‍ സംഘര്‍ഷമുണ്ടായിരുന്നു. അടിപിടിക്കിടെ ലീഗ് പ്രവര്‍ത്തകനായ ഉമ്മറിന് പരുക്കേറ്റപ്പോള്‍ സമീപത്തുണ്ടായിരുന്ന സമീര്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെന്നും ഇതിനിടെ കുത്തേല്‍ക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗുരുതരമായി പരുക്കേറ്റ സമീറിനെ പെരിന്തമല്‍ണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരിച്ചത്.
കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലിസ് പറയുന്നത്. സംഭവത്തില്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒറവുമ്പുറം നിസാം, അബ്ദുല്‍ മജീദ് ,മൊയീന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സമീറിന്റെ ബന്ധുവിന് പരുക്കേറ്റിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."