HOME
DETAILS
MAL
ജിദ്ദ തിരുവിതാംകൂർ അസ്സോസിയേഷൻ റിപ്പബ്ലിക്ക് ദിനമാചരിച്ചു
backup
January 31 2022 | 03:01 AM
ജിദ്ദ: ജെ ടി എ യുടെ ആഭിമുഖ്യത്തിൽ ഇന്ത്യാ റിപ്പബ്ലിക് ദിനം സമുചിതമായി ആചരിച്ചു. സൂം വെർച്ചൽ പ്ലാറ്റ്ഫോമിൽ കൂടിയ യോഗത്തിൽ ജെ. ടി. എ പ്രസിഡണ്ട് അലിതേക്കുതോട് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തേയും സ്വാതന്ത്ര്യ സമരസേനാനികൾ വഹിച്ച ത്യാഗോജ്ജ്വലമായ പോരാട്ടങ്ങളേയും റിപ്പബ്ളിക്ക് ദിനാചരണത്തിൽ പങ്കെടുത്തവർ അനുസ്മരിച്ചു.
ഭരണഘടനയുടെ ആമുഖം സെക്രട്ടറി ഷിഹാബ് താമരക്കുളം വായിക്കുകയും ജെ.ടി. എ അംഗങ്ങൾ അതേറ്റു ചൊല്ലുകയും ചെയ്തു .
ഇന്ത്യ റിപ്പബ്ലിക് ആയതിന്റെയും സ്വാതന്ത്യ സമര പ്രസ്ഥാനത്തിന്റേയും ചരിത്രം അവതരിപ്പിച്ചു കൊണ്ട് ഉപദേശക സമിതിയംഗം നസീർ വാവാക്കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി.
ജെ. ടി. എ യിലെ കലാകാരൻമാരായ ആഷിർ കൊല്ലം , അബ്ദുൽ ഗഫാർ, അനിൽ കുമാർ എന്നിവർ അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങളും ശിഹാബ് , ഫാസിൽ ഓച്ചിറ എന്നിവർ അവതരിപ്പിച്ച കലാപരിപാടികളും ശ്രദ്ധേയമായി.
ജനറൽ സെക്രട്ടറി റഷീദ് ഓയൂർ സ്വാഗതവും ട്രഷറർ മാജാ സാഹിബ് ഓച്ചിറ നന്ദിയും പറഞ്ഞു. സിറാജ് മൊഹിയുദ്ദീൻ, ഡെൻസൺ, ജിബി എന്നിവർ സംസാരിച്ചു. മാഹീൻ കുളച്ചൽ,
സാബുമോൻ, നൗഷാദ് പത്മന, ഫസിൽ ഓച്ചിറ , മസൂദ് അഹ്മദ്, സുഭാഷ് വർക്കല., ജിജി ജോർജ്, അനിയൻ ജോർജ്ജ് എന്നിവർ റിപ്പബ്ലിക് ദിനാചരണത്തിന് നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."