HOME
DETAILS
MAL
കെ.സി വേണുഗോപാലിനെ ക്ഷണിച്ചില്ല; ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന വേദിയിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധം
backup
January 28 2021 | 08:01 AM
ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ കെ.സി വേണുഗോപാലിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ഉദ്ഘാടന വേദിയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്. ആലപ്പുഴ ഡി.സി.സിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം.
പ്രതിഷേധക്കാരെ കളര്‍കോട് വെച്ച് പൊലിസ് തടഞ്ഞു. പൊലിസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഉദ്ഘാടനം നടക്കാനിരിക്കെയായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം.
രാജ്യസഭ അംഗമായ കെ.സി. വേണുഗോപാലിനേയും മറ്റു ജനപ്രതിനിധികളേയും ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്നാണ് പരാതി. സി.പി.എം. എം.പിയായ എ.എം. ആരിഫ്, മന്ത്രി തോമസ് ഐസക് എന്നിവരെ പോലും ചടങ്ങിലേക്ക് ക്ഷണിച്ചില്ല. അവര്‍ക്ക് വേണ്ടി കൂടിയാണ് തങ്ങളുടെ പ്രതിഷേധമെന്ന് ലിജു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."