HOME
DETAILS

ഉറങ്ങാത്ത കുഞ്ഞു വീരന്‍മാരെ വേഗത്തില്‍ ഉറക്കാന്‍ കുറച്ച് ചെപ്പടിവിദ്യകളിതാ

  
backup
January 28 2021 | 09:01 AM

life-style-how-to-sleep-better-10-tips-for-children

ന്നലെ ഒരു പോള കണ്ണടച്ചില്ല. എങ്ങിനെ ഉറങ്ങാനാ ഇവനൊന്നുറങ്ങണ്ടേ. ഇന്നലെ ഉറങ്ങുമ്പോള്‍ പുലര്‍ച്ചെ രണ്ടു മണി കഴിഞ്ഞു. അതുവരെ കളിച്ചിരിപ്പല്ലേ ഇവള്‍. നാം കേള്‍ക്കുന്ന പതിവു പല്ലവികളാണിത്. ഇതാ നിങ്ങളുടെ കുഞ്ഞോമനയെ ഉറക്കാന്‍ ചില ചെപ്പടി വിദ്യകള്‍

ഉറക്കത്തിലേക്ക് ചില പതിവുകള്‍ തീര്‍ക്കാം. ഉറങ്ങും മുമ്പ് ബ്രഷ് ചെയ്യുക കുളിക്കുകയോ മേല് കഴുകുകയോ ചെയ്യുക വസ്ത്രം മാറ്റുക തുടങ്ങി. അങ്ങിനെ അവര്‍ക്ക് ഉറങ്ങാന്‍ സമയമായെന്ന് മനസ്സിലാവുകയും ചെയ്യും.

കുട്ടികള്‍ക്ക് ഉറങ്ങാനും ഉണരാനും സ്ഥിരമായി ഒരു സമയം നിശ്ചയിക്കണം. അതനുസരിച്ച് ആദ്യമാദ്യം നാമവരെ ഉറക്കിയും ഉണര്‍ത്തിയും ശീലമാക്കേണ്ടി വരും. പതിയെപ്പതിയെ അവര്‍ ആ സമയം ശീലിക്കുകയും ചെയ്യും.

രസകരമായും ആസ്വാദ്യകരമായും അവരെ നമുക്ക് ഉറക്കത്തിലേക്ക് കൊണ്ടു പോവാം. നല്ല കഥകള്‍ പറഞ്ഞ് പാട്ടു പാടി അങ്ങിനങ്ങിനെ അവരുടെ കിനാവുകളില്‍ സന്തോഷം നിറക്കാം. ഒരു കാരണവശാലും കിടക്കും മുമ്പ് കുട്ടികലുടെ കയ്യില്‍ മൊബൈല്‍ നല്‍കരുത്. കഥപറച്ചില്‍ നല്‍കുന്നത് ഒട്ടേറെ നേട്ടങ്ങളാണ്. അവരുടെ ഭാവനയുണരും. നമ്മിലേക്ക് അവര്‍ കൂടുതല്‍ അടുക്കും. സുരക്ഷിതത്വ ബോധം നല്‍കും. ഒരു കഥയിലൂടെ കുന്നോളം സ്‌നേഹമാണെന്നോര്‍ക്കുക.

കുഞ്ഞുറക്കങ്ങള്‍ നിര്‍ത്തലാക്കാം. കൊച്ചു കുട്ടികള്‍ ഇടക്കിടെ ഉറങ്ങുന്നവരായിരിക്കും. വലുതാവുന്നതിനനുസരിച്ച് നാമുക്ക് ആ ഉറക്കങ്ങളുടെ ഇടവേളകള്‍ കൂട്ടാം. പതിയപ്പതിയെ നിര്‍ത്തുകയും ചെയ്യാം.

തങ്ങള്‍ സുരക്ഷിതരാണെന്നൊരു ബോധം ആ കുഞ്ഞുമനസ്സിനുണ്ടാവണം. പേടി അവരില്‍ നിന്ന പൂര്‍ണമായും നീക്കണം. അവര്‍ നല്ല ധൈര്യമുള്ള കുട്ടികളാണെന്നൊരു തോന്നലുണ്ടാക്കണം. പേടിപ്പെടുത്തുന്നതൊന്നും കുട്ടികളെ കാണിക്കരുത്.

കിടക്കുന്നിടത്തെ വെളിച്ചവും ശബ്ദവും അവരുടെ ഉറക്കത്തെ ബാധിക്കുന്ന വിധത്തില്‍ ഉള്ളതാവരുത്. കുട്ടികളെ ഉറക്കാന്‍ കിടത്തി അവരുടെ തലക്കുമുകളിലിരുന്നു ഫോണ്‍ കാണുന്ന ശീലം നമ്മളും ഒഴിവാക്കണം. ടി.വി പോലുള്ളവ റൂമുലുണ്ടെങ്കില്‍ അവരെ ഉറക്കാന്‍ കിടത്തുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും ഓഫ് ചെയ്യാന്‍ മറക്കരുത്.

സമയത്തിനുറങ്ങണമെങഅകിലും സമയം നോക്കി ഉറങ്ങാന്‍ അവരെ പ്രേരിപ്പിക്കണ്ട. ചുമ്മാ ക്ലോക്കില്‍ നോക്കി സമയം ഒപ്പിക്കുന്നതിനു പകരം മറ്റെന്തിലേക്കെങ്കിലും അവരുടെ ശ്രദ്ധ തിരിച്ചുവിടാം.

പകല്‍വെളിച്ചം ആവോളം നുകരണം. പ്രത്യേകിച്ച് രാവിലെകളില്‍ കുഞ്ഞുങ്ങള്‍ പുറത്തിറങ്ങണം. അതവര്‍ക്ക് നല്ല ഉന്മേഷം പകരും. കൊവിഡ് കാലത്ത് വീടിനകത്ത് അടച്ചിരിക്കുന്നവര്‍ ഇത്തിരു നേരം നമ്മുടെ കിളിക്കുഞ്ഞുങ്ങളെ തുറന്നു വിടൂ.

വൈകുന്നേരത്തിന് ശേഷം കാപ്പി, ചായ, ചോക്ലേറ്റ്, കോള എന്നിവ അവഗണിക്കുക. ഇവയെല്ലാം എനര്‍ജി ഡ്രങ്കുകളായതിനാല്‍ ഉള്ള ഉറക്കം കൂടി ഇല്ലാതാവാനേ ഉപകരിക്കൂ.

കുഞ്ഞുങ്ങളെ ഒരിക്കലും വഴക്കു പറഞ്ഞും ഭീഷണിപ്പെടുത്തിയും ഉറങ്ങാന്‍ നിര്‍ബന്ധിക്കരുത്. അവര്‍ക്ക് സുഖമായും സന്തോഷമായും ഉറങ്ങാനുള്ള സാഹചര്യമൊരുക്കണം. ഉറക്കമാണല്ലോ അവരുടെ ആരോഗ്യത്തിന്റെ പ3ധാന ഘടകം. അവര്‍ നന്നായുറങ്ങട്ടെ. ഒരു സന്തോഷപ്പകലിലേക്കുണരാന്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago