കൊവിഡ് വ്യാപനം തടയാന്‍ കര്‍ശന നടപടി; വാര്‍ഡ്തല സമിതി പുനരുജ്ജീവിപ്പിക്കും,പൊലിസ് നിരീക്ഷണം ശക്തമാക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ക്രമാധീതമായ വര്‍ധനവുണ്ടാകുന്ന സാഹചര്യത്തില്‍ ജാഗ്രത നടപടികള്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തദ്ദേശതെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വീകരിച്ചുവന്നിരുന്ന ജാഗ്രത നടപടികള്‍ അവലംബിക്കും വാര്‍ഡ്തല സമിതി പുനരുജ്ജീവിപ്പിക്കും.
എല്ലാ മുന്‍കരുതലുകള്‍ പാലിക്കുന്നുണ്ടെന്ന് പൊലിസ് ഉറപ്പുവരുത്തുകയും ചെയ്യും. ബസ് സ്റ്റാന്‍ഡ്. ഷോപ്പിങ് മാള്‍ അടക്കം ഉള്ള സ്ഥലങ്ങളില്‍ പൊലിസ് പരിശോധന നടത്തും . മാസ്കും സാമൂഹ്യ അകലവും ഉറപ്പാക്കുന്നതിനായി പൊലിസ് നിരീക്ഷണം നടത്തും. നാളെ രാവിലെ മുതല്‍ ഫെബ്രുവരി 10 വരെ 25000 പൊലിസ് ഉദ്യോഗസ്ഥരെ വിന്യസിച്ച് നടപടികള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.
വിവാഹ ചടങ്ങുകളിലും മറ്റും തുറസായ സ്ഥലങ്ങളില്‍ നടത്തണം.ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണം. രാത്രിയാത്ര അത്യാവശ്യത്തിന് മാത്രം എന്നത് പ്രാവര്‍ത്തികമാക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി. അതേസമയം നിലവിലെ രോഗവ്യാപനം അസ്വാഭാവികമെന്ന് പറയാനായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."