റിയാദിൽ മേഖല ആസ്ഥാന മന്ദിരങ്ങൾ തുറക്കാൻ 20 ലധികം അന്താരാഷ്ട്ര കമ്പനികൾ കരാറിൽ ഒപ്പ് വെച്ചു
റിയാദ്: ഇരുപത്തിലധികം അന്താരാഷ്ട്ര കമ്പനികൾ തങ്ങളുടെ മേഖല ആസ്ഥാനം റിയാദിൽ തുറക്കാൻ സഊദിയുമായി കരാറിൽ ഒപ്പ് വെച്ചു. റിയാദിനെ ലോകത്തെ മികച്ച നഗരിയായി ഉയർത്തുമെന്ന കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് സമ്മേളന പ്രഖ്യാപനത്തിന് പിന്നാലെയാണ് റിയാദ് റോയൽ കമ്മീഷൻ അന്താരാഷ്ട്ര കമ്പനികളുമായി കരാറിൽ ഒപ്പ് വെച്ചത്.
നിക്ഷേപമന്ത്രി ഖാലിദ് അൽ ഫാലിഹിന്റെയും അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഫഹദ് അൽ റഷീദിന്റെയും സാന്നിധ്യത്തിലാണ് വിവിധ കമ്പനികൾ ഒപ്പ് വെച്ചത്. 6 ട്രില്യൺ റിയാലുകളുടെ നിക്ഷേപ അവസരങ്ങൾ ആകർഷിക്കുന്നതിനായി രാജ്യത്ത് നിക്ഷേപം പ്രാപ്തമാക്കുന്നതിനായി സമഗ്രമായ ഒരു തന്ത്രം സഊദി ആവിഷ്കരിക്കരിച്ചു വരികയാണെന്ന് നിക്ഷേപമന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു.
ബിസിനസിനായുള്ള ആഗോള മൂലധനമായി റിയാദ് നഗരി ഒരുക്കത്തിന്റെ ഘട്ടത്തിലാണെന്ന് ശ്ലമ്പർ ഇന്റർനാഷണൽ സിഇഒ വിശദീകരിച്ചു. ആഗോള തലത്തിൽ തങ്ങളുടെ വ്യവസായങ്ങൾക്ക് ശോഭനമായ ഭാവിയാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്ന് സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."