HOME
DETAILS
MAL
തില്ലങ്കരി മോഡല്‍ ആവര്‍ത്തിക്കാന്‍ സി.പി.എം-ബി.ജെ.പി ധാരണയെന്ന് മുല്ലപ്പള്ളി
backup
January 29 2021 | 05:01 AM
മലപ്പുറം: മുസ് ലിം ലീഗിനെ വിമര്‍ശിക്കുന്ന സി.പി.എമ്മിന് ബി.ജെ.പിയുമായി ധാരണയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനമെമ്പാടും വോട്ട് മറിച്ചു. തില്ലങ്കരി മോഡല്‍ നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ സി.പി.എമ്മും ബിജെപിയും ധാരണയായിട്ടുണ്ടെന്നും ന്യൂനപക്ഷങ്ങള്‍ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെ വോട്ട് കച്ചവടത്തിന് സി.പി.എമ്മും-ബി.ജെ.പിയും ധാരണയുണ്ടാക്കിയിരുന്നു. ഡല്‍ഹിയില്‍ നിന്നാണ് ചര്‍ച്ച നടന്നത്. ഇത് നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."