അഖിലേഷിനെതിരേ മുലായം സിങ്ങിന്റെ മുൻ അംഗരക്ഷകൻ; കേന്ദ്രമന്ത്രിയെ ഇറക്കി ബി.ജെ.പി
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സർപ്രൈസ് നീക്കവുമായി ബിജെപി. സമാജ്വാദി പാർട്ടി(എസ്.പി) നേതാവ് അഖിലേഷ് യാദവിനെ നേരിടുക കേന്ദ്രമന്ത്രി. എസ്.പി ആചാര്യൻ മുലായം സിങ് യാദവിന്റെ വിശ്വസ്തനായിരുന്ന എസ്.പി സിങ് ബാഗേലിനെയാണ് ബിജെപി മെയിൻപുരിയിലെ കർഹാലിൽ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്.
കേന്ദ്ര നിയമ സഹമന്ത്രിയായ എസ്.പി സിങ് ബാഗേൽ നിലവിൽ ആഗ്രയിൽനിന്നുള്ള പാർലമെന്റ് അംഗമാണ്. നേരത്തെ അഖിലേഷിന്റെ ഭാര്യ ഡിംപിൾ യാദവിനെതിരെ മത്സരിച്ച് പരാജയപ്പെട്ടിരുന്നു ബാഗേൽ. അഖിലേഷ് ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. കർഹാലിലേക്ക് ബിജെപി ഏത് സ്ഥാനാർത്ഥിയെ ഇറക്കിയാലും തോൽവി നേരിടേണ്ടിവരുമെന്ന് പത്രിക സമർപ്പിച്ചതിനു ശേഷം അഖിലേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഉത്തർപ്രദേശ് പൊലീസ് സേനാംഗമായിരുന്നു എസ്.പി സിങ് ബാഗേൽ. പിൽക്കാലത്ത് മുലായം സിങ്ങിന്റെ അംഗരക്ഷകനുമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."