വാക്‌സിൻ ലഭ്യതക്കുറവും സഊദി അന്താരാഷ്‌ട്ര വിമാന സർവ്വീസ് നീട്ടിവെക്കാൻ കാരണമായി
റിയാദ്: സഊദി അറേബ്യ നേരത്തെ പ്രഖ്യാപിച്ചിരുന്ന അന്താരാഷ്ട്ര വിമാന സർവ്വീസ് വീണ്ടും നീട്ടി വെച്ചത് വാക്‌സിൻ ലഭ്യതയിലെ കുറവ് മൂലമെന്ന് റിപ്പോർട്ട്. സഊദി പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. രാജ്യത്ത് നിലവിൽ നൽകി കൊണ്ടിരുന്ന ഫൈസർ വാക്‌സിൻ ഇറക്കുമതി തത്ക്കാലം കമ്പനി നിർത്തി വെച്ചിരിക്കുകയാണ്. ലോകത്തെ മുഴുവൻ രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതി അളവ് വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഉൽപാദനം കൂട്ടുന്നതിന്റെ ഭാഗമാണ് ഇപ്പോൾ ഫൈസർ വാക്‌സിൻ കയറ്റുമതി താത്കാലികമായി നിർത്തി വെച്ചിരികുന്നത്. വാക്‌സിൻ ലഭ്യതക്കുറവാണ് സഊദി അറേബ്യ അന്താരാഷ്‌ട്ര വിമാന സർവ്വീസ് പുനഃരാരംഭം വീണ്ടും മെയ് ഏഴു വരെ നീട്ടി വെച്ചത്. ഇതോടൊപ്പം വിവിധ വിദേശ രാജ്യങ്ങളിൽ വൈറസ് വീണ്ടും വർധിക്കുന്നതും വിമാന സർവ്വീസ് നീട്ടി വെക്കാൻ കാരണമായിട്ടുണ്ട്.
നേരത്തെയുള്ള കണക്കുകൂട്ടൽ പ്രകാരം മാർച്ച് അവസാനത്തോടെ ഏകദേശം ആളുകളിലേക്ക് വാക്‌സിൻ എത്തിക്കാൻ കഴിയുമായിരുന്നു. എന്നാൽ, വാക്‌സിൻ ലഭ്യത കുറഞ്ഞതാണ് തിരിച്ചടിയായത്. ഫൈസർ വാക്‌സിന് പുറമെ ഇന്ത്യയിൽ നിന്നും അസ്ത്രസെനിക വാക്‌സിൻ ഇറക്കുമതിക്കും സഊദി ശ്രമം തുടങ്ങിയിട്ടുണ്ട്. അടുത്തയാഴ്ചകളിൽ തന്നെ ഇത് ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്‌തേക്കുമെന്നാണ് കരുതുന്നത്. അസ്ത്ര സൈനിക വാക്സിൻ നിർമ്മാതാക്കളായ സിറം കമ്പനി 30 ലക്ഷം ഡോസ് വാക്സിൻ സഊദിയിൽ ഇറക്കുമതി ചെയ്യുമെന്ന് വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞയാഴ്ച്ച സഊദിയിലെ വാക്‌സിൻ ലഭ്യതക്കുറവ് മൂലം നേരത്തെ വാക്‌സിൻ സ്വീകരിക്കാൻ രജിസ്റ്റർ ചെയ്തവരിൽ ഇത് സ്വീകരിക്കാൻ നൽകിയ തിയ്യതികൾ പുനഃക്രമീകരിക്കുകയും ഏറ്റവും ഒടുവിൽ ഇന്നലെ രണ്ടാം ഘട്ട ഡോസ് സ്വീകരിക്കാനുള്ളവരുടെ തിയ്യതികളിലും മാറ്റം വരുത്തിയതാണ് മന്ത്രാലയം അറിയിച്ചിരുന്നു. പുനഃക്രമീകരണം നൽകിയ തിയ്യതികൾ രജിസ്റ്റർ ചെയ്തവരെ അറിയിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."