HOME
DETAILS

എം.ജി.യു കൈക്കൂലിക്കേസ് എൽസിയുടെ നിയമനത്തിൽ വിശദ അന്വേഷണത്തിന് വിജിലൻസ്

  
backup
February 02 2022 | 05:02 AM

8963563-2

 

സ്വന്തം ലേഖകൻ
കോട്ടയം
എം.ജി സർവകലാശാലയിൽ കൈക്കൂലി കേസിൽ പിടിയിലായ അസിസ്റ്റന്റ് സി.ജെ എൽസിയുടെ നിയമനം സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് വിജിലൻസ്. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച മുഴുവൻ രേഖകളും ഡിവൈ. എസ്. പി. എ.കെ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സർവകലാശാലയിൽ നിന്നു പിടിച്ചെടുത്തിരുന്നു. പ്യൂൺ തസ്തികയിൽ ഇവർ 2010 ൽ സ്ഥിരപ്പെട്ടതു മുതലുള്ള കാര്യങ്ങളാണ് വിജിലൻസ് അന്വേഷിക്കുന്നത്. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവ നടത്തി തയാറാക്കിയ 408 പേരുടെ റാങ്ക് ലിസ്റ്റിൽ നിന്നാണ് അന്ന് നിയമനം നടത്തിയതെന്ന സർവകലാശാല അധികൃതരുടെ വാദം ശരിവയ്ക്കുന്ന വിവരങ്ങളാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതെന്ന് ഡിവൈ.എസ്.പി പറഞ്ഞു.


കൈക്കൂലി വിഷയത്തിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കും. പരാതിക്കാരിയുമായുള്ള പ്രതിയുടെ ഫോൺ സംഭാഷണത്തിൽ പറയുന്ന ആളുകളുടെ ഇടപെടൽ സംബന്ധിച്ച മുഴുവൻ കാര്യങ്ങളും പരിശോധിക്കും. ആവശ്യമെങ്കിൽ പരാതിക്കാരിയുടെ മൊഴി വീണ്ടും എടുക്കും. സർവകലാശാല അസിസ്റ്റന്റ് നിയമനത്തിലെ മറ്റ് വിഷയങ്ങൾ ഈ കേസിൽ പ്രസക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷാ ഭവനിലെ ഇവരുടെ ഇടപെടൽ സംബന്ധിച്ചും വിജിലൻസ് അന്വേഷിക്കും. അതേസമയം എൽസി അടക്കമുള്ളവരുടെ 2017 ലെ അസിസ്റ്റന്റ് നിയമനം റദ്ദ് ചെയ്യണമെന്ന ധനകാര്യ പരിശോധനാ വകുപ്പിന്റെ ശുപാർശയിൽ സർവകലാശാല നടപടി സ്വീകരിച്ചില്ലെന്ന വിവരവും പുറത്തുവന്നു. അനധികൃത നിയമനം നേടിയവരെ മടക്കി അയയ്ക്കണമെന്നും തീരുമാനം എടുത്ത സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരേ നടപടി വേണമെന്നുമാണ് ധനവകുപ്പ് നിർദേശിച്ചത്. എന്നാൽ ഇത് സർവകലാശാല അവഗണിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  14 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  14 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  14 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  14 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  14 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  14 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  14 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  14 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  14 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  14 days ago