യുദ്ധഭീഷണി; യുക്രൈനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണമെന്ന് ഇന്ത്യന്‍ എംബസി
കീവ്: യുദ്ധഭീഷണി നിലനില്‍ക്കുന്ന യുക്രൈനില്‍ നിന്ന് ഇന്ത്യക്കാര്‍ തത്കാലം രാജ്യത്തേക്ക് മടങ്ങാന്‍ നിര്‍ദ്ദേശം. താമസം അനിവാര്യമല്ലെങ്കില്‍ രാജ്യം വിടണമെന്ന് കീവിലെ ഇന്ത്യന്‍ എംബസി ഉപദേശിച്ചു. യുക്രൈനില്‍ അധിനിവേശം നടത്താന്‍ റഷ്യ തയ്യാറെടുക്കുകയാണെന്ന യുഎസിന്റെ തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ക്ക് പിന്നാലെയാണിത്.
അത്യാവശ്യ കാര്യങ്ങളില്ലാത്തവരും വിദ്യാര്‍ഥികളും ഉടന്‍ യുക്രെയ്ന്‍ വിടണമെന്നും കീവിലെ ഇന്ത്യന്‍ എംബസി അഭ്യര്‍ഥിച്ചു. അതേസമയം, യുക്രെയ്നില്‍ കഴിയുന്ന ഇന്ത്യക്കാര്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും അവരുടെ വിശദാംശങ്ങള്‍ എംബസിയെ അറിയിക്കണമെന്നും എംബസി നിര്‍ദേശം നല്‍കി. ഇന്ത്യന്‍ പൗരന്മാര്‍ക്കായി സേവനം തുടരുമെന്നും അടച്ചിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എംബസി കൂട്ടിച്ചേര്‍ത്തു.
Breaking: India issues Advisory for its nationals in Ukraine as situation remains on tenterhooks over an escalation; Ask Indian students "whose stay is not essential may consider leaving temporarily" pic.twitter.com/I7AvIUPGCH
— Sidhant Sibal (@sidhant) February 15, 2022
ഇരുപത്തയ്യായിരത്തോളം ഇന്ത്യക്കാരാണ് യുക്രെയ്നില്‍ വസിക്കുന്നത്. യുഎസ് അടക്കമുള്ള എംബസികള്‍ ഇതിനകം യുക്രെയ്നിലെ സേവനം അവസാനിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."