ലൈംഗിക അതിക്രമക്കേസുകളില്‍ പ്രതികള്‍ക്കനുകൂലമായി വിധി പുറപ്പെടുവിച്ച ജഡ്ജിയുടെ നിയമന കാലാവധി വെട്ടിക്കുറച്ചു
ന്യൂഡല്‍ഹി: ലൈംഗികാതിക്രമ കേസുകളില്‍ വിധി പുറപ്പെടുവിച്ച ജഡ്ജിയുടെ നിയമനകാലാവധി സര്‍ക്കാര്‍ വെട്ടിക്കുറച്ചു. വിവാദ വിധികളിലൂടെ ശ്രദ്ധേയയായ ബോംബെ ഹൈക്കോടതി ജഡ്ജി പുഷ്പ ഗനേഡിവാലയുടെ നിയമന കാലാവധിയാണ് രണ്ടു വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായി സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. അഡീഷനല്‍ ജഡ്ജിയായി സേവനം അനുഷ്ഠിക്കുന്ന ഇവരെ സ്ഥിരം ജഡ്ജിയായി നിയമിക്കണമെന്ന് നേരത്തേ സുപ്രിംകോടതി ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ വിവാദ വിധികളുടെ പശ്ചാത്തലത്തില്‍ കൊളിജിയം ശുപാര്‍ശ പിന്‍വലിച്ചു.
ഫെബ്രുവരി 13ന് ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ നിയമന കാലാവധി അവസാനിച്ചിരുന്നു. ഒരു വര്‍ഷത്തേക്ക് മാത്രമാണ് അഡിഷണല്‍ ജഡ്ജിയായി ഇവര്‍ക്ക് നിയമനം നല്‍കിയിട്ടുളളത്. സ്ഥിര ജഡ്ജിയായി സ്ഥാനക്കയറ്റം നല്‍കുന്നതിനു മുമ്പ് രണ്ടുവര്‍ഷം അഡീഷനല്‍ ജഡ്ജിയായി നിയമിക്കാറാണ് പതിവ്. ലൈംഗിക അതിക്രമ കേസുകളില്‍ പ്രതികള്‍ക്ക് അനുകൂലമായി വിധികള്‍ പുറപ്പെടുവിച്ച് വിവാദത്തിലായ സാഹചര്യത്തിലാണ് ഇവര്‍ക്ക് സ്ഥിരം നിയമനം നല്‍കാനുള്ള ശുപാര്‍ശ റദ്ദാക്കാന്‍ കൊളിജിയം തീരുമാനിച്ചത്. പോക്‌സോ കേസുകളില്‍ ഒരാഴ്ചയ്ക്കിടെ മൂന്നു വ്യത്യസ്ത കേസുകളില്‍ ജസ്റ്റിസ് പ്രതികളെ കുറ്റമുക്തരാക്കിയിരുന്നു. 12 വയസ് പ്രായമുള്ള കുട്ടിയുട വസ്ത്രം നീക്കം ചെയ്യാതെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് പോക്‌സോ വകുപ്പ് പ്രകാരമുള്ള ലൈംഗികാതിക്രമത്തിന്റെ കീഴില്‍ വരില്ലെന്ന് ജനുവരി 19ന് പുറപ്പെടുവിച്ച വിധി പിന്നീട് സുപ്രിംകോടത് സ്‌റ്റേ ചെയ്തു. പെണ്‍കുട്ടിയുടെ കൈകളില്‍ പിടിച്ചുകൊണ്ട് പ്രതി പാന്റ്‌സിന്റെ സിപ് തുറക്കുന്നത് പോക്‌സോ നിയമപ്രകാരം ലൈംഗികാതിക്രമമായി കണക്കാക്കാന്‍ കഴിയില്ലെന്ന വിധിയും ഇവര്‍ പുറപ്പെടുവിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."