മണല്‍ക്കടത്ത് കേസ്:ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസിനും വൈദികര്‍ക്കും ജാമ്യം
ചെന്നൈ: താമരഭരണി നദിയില്‍ നിന്ന് അനധികൃതമായി മണല്‍ കടത്തിയ കേസില്‍ മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട ബിഷപ്പ് സാമുവല്‍ മാര്‍ ഐറോണിയോസിനും അഞ്ച് വൈദികര്‍ക്കും ജാമ്യം. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
ഫാദര്‍ ജോസഫ് ചാമക്കാല, ഷാജി തോമസ് മണികുളം, ജോര്‍ജ് സാമുവല്‍, ജിജോ ജെയിംസ്, ജോസ് കാളിവയല്‍ എന്നിവര്‍ക്കും ജാമ്യം ലഭിച്ചു.
അംബാ സമുദ്രത്തില്‍ മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട ഭദ്രാസനത്തിന്റെ ഉടമസ്ഥതയിലുളള മുന്നൂറ് ഏക്കര്‍ സ്ഥലത്ത് സഭ പാട്ടത്തിന് നല്‍കിയ ഭൂമിയുടെ മറവിലാണ് മണല്‍ ഘനനവും മണല്‍ക്കടത്തും നടന്നത്.
കോട്ടയം സ്വദേശി മാനുവല്‍ ജോര്‍ജ്ജ് ഭൂമി പാട്ടത്തിനെടുത്ത് എം സാന്റ് സംഭരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ അനുമതി വാങ്ങി മണല്‍ ഘനനം നടത്തിയതില്‍ ഒന്‍പതെ മുക്കാല്‍ കോടി രൂപയാണ് സര്‍ക്കാര്‍ പിഴയിട്ടത്.
മണല്‍കടത്തില്‍ പങ്കില്ലെന്ന് സഭ വ്യക്തമാക്കുമ്പോഴും മലങ്കര കത്തോലിക്ക സഭാ പത്തനംതിട്ട ഭദ്രാസനത്തിലെ വൈദികരുടെ അറിവോടെയും ഇടപെടലോടെയുമാണ് നിയമ ലംഘനങ്ങള്‍ നടന്നതെന്നാണ് തമിഴ്‌നാട് ക്രൈംബ്രാഞ്ച് സി ഐ ഡി വിഭാഗത്തിന്റെ കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."