'എം.എല്‍.എ സ്ഥാനം രാജിവെക്കില്ല, ഘടകകക്ഷിയായി തന്നെ യു.ഡി.എഫില്‍ ചേരും'-മാണി സി കാപ്പന്‍
പാലാ: എം.എം മണി വാ പോയ കോടാലി, മണിയുടെ പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്നും ഇടതു മുന്നണി വിട്ട പാലാ എം.എല്‍.എയും എന്‍.സി.പി നേതാവുമായ മാണി സി കാപ്പന്‍. കാപ്പനെതിരെ കഴിഞ്ഞ ദിവസം എം.എ മണി നടത്തിയ വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മറുപടി.
മാണി സി കാപ്പന്റെ നടപടി 'ശുദ്ധ പോക്രിത്തരമാണെന്നായിരുന്നു മണിയുടെ വിമര്‍ശനം. പ്രാഥമിക ചര്‍ച്ച പോലും നടത്താതെയാണ് മുന്നണി വിട്ടത്. മാണി സി കാപ്പന് വേറെയാണ് ലക്ഷ്യങ്ങള്‍. മന്ത്രിസ്ഥാനം കിട്ടാത്തതിന്റെ ചൊരുക്കാണ് മാണി സി കാപ്പനെന്നും എം.എം മണി പറഞ്ഞു. പാലായില്‍ എല്‍.ഡി.എഫുകാരാണ് മാണി സി. കാപ്പനം ജയിപ്പിച്ചതെന്നും കാപ്പന്‍ പാലായില്‍ ഒന്നും ചെയ്തിട്ടില്ലെന്നും മണിചൂണ്ടിക്കാട്ടിയിരുന്നു.
മണിക്കെതിരായ പരാമര്‍ശത്തിനു പിന്നാലെ തന്റെ നിലപാടും മാണി സി കാപ്പന്‍ വ്യക്തമാക്കി. ഘടക കക്ഷിയായി തന്നെ യു.ഡി.ഫില്‍ ചേരും. മൂന്ന് സീറ്റുകള്‍ യു.ഡി.എഫ് ഉറപ്പ് നല്‍കിയിട്ടുണ്ട്. എം.എല്‍.എ സ്ഥാനം രാജിവെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ രാജിവെക്കണമെങ്കില്‍ കേരളകോണ്‍ഗ്രസിലെ എം.എല്‍.എമാരും രാജിവെക്കണം. കാപ്പന്‍ പറഞ്ഞു. എന്‍.സി.പിയിലെ പദവികള്‍ ഇന്ന് രാജി വെക്കുമെന്ന് അദ്ദേഹം അറിയിച്ചു. ആരുടേയും കാലുവാരിയിട്ടില്ല. ചതിച്ചത് ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. ജോസ് കെ മാണിക്കുള്ള മറുപടി ജനങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."