HOME
DETAILS
MAL
ഓർഗനൈസേഷൻ ഓഫ് ഇസ് ലാമിക് കോ-ഓപറേഷനെതിരേ ഇന്ത്യ
backup
February 15 2022 | 20:02 PM
ന്യൂഡൽഹി
ഹിജാബ് വിഷയമടക്കം ഇന്ത്യയിൽ മുസ് ലിംകൾക്കെതിരേ നടക്കുന്ന നീക്കങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ ഓർഗനൈസേഷൻ ഓഫ് ഇസ് ലാമിക് കോ-ഓപറേഷനെതിരേ ഇന്ത്യ രംഗത്ത്.
ഇന്ത്യക്കെതിരേ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനയാണ് ഒ.ഐ.സി നൽകിയതെന്നും ചിലരുടെ താൽപര്യങ്ങൾക്കു വഴങ്ങിയാണിതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പുറത്തിറക്കിയ വാർത്താകുറിപ്പിൽ ആരോപിച്ചു.
ഇന്ത്യയിലെ വിഷയങ്ങളിൽ തീർപ്പുണ്ടാക്കാൻ ഇവിടെ സംവിധാനങ്ങളുണ്ടെന്നും ചില നിക്ഷിപ്ത താൽപര്യക്കാർ ഒ.ഐ.സിയെ ഹൈജാക്ക് ചെയ്യുന്നത് തുടരുകയാണെന്നും ഇത് ഇന്ത്യയ്‌ക്കെതിരായ ഹീനമായ പ്രചാരണമാണെന്നും പ്രസ്താവനയിൽ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."